എണ്ണ പത്തിരി കഴിച്ചിട്ടുണ്ടോ?ചായക്കടയിലെ ചില്ലുകൂട്ടിൽ ഒരുപാട് പലഹാരങ്ങൾ ഉണ്ടാകും അല്ലെ? അതിലൊരു പലഹാരമാണ് എണ്ണ പത്തിരി. ഇത് നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി – 1 കപ്പ്
- തേങ്ങ ചിരകിയത് – 1/4 കപ്പ്
- ചെറുപഴം – 5-7 എണ്ണം
- ജീരകം – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ
- വെള്ളം – 1 കപ്പ്
തയ്യാറാക്കുന്ന വിധം
തേങ്ങ, ജീരകം, ചെറിയ ഉള്ളി എന്നിവ ചതച്ച് മാറ്റിവെക്കുക.,ഒരു പാത്രത്തിൽ 1 കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ച മിശ്രിതവും ചേർക്കുക. ഇത് തിളച്ചുവരുമ്പോൾ 1 കപ്പ് അരിപ്പൊടി ചേർത്ത് തുടർച്ചയായി ഇളക്കുക. തീ ഇടത്തരം ലെവലിൽ വയ്ക്കുക, 1 മിനിറ്റ് ഇളക്കുക. തീ ഓഫ് ചെയ്യുക, ഒരു ലിഡ് ഉപയോഗിച്ച് പാത്രം അടയ്ക്കുക. ഇത് 5-10 മിനിറ്റ് മാറ്റി വയ്ക്കുക.
മാവ് നന്നായി കുഴച്ചെടുക്കുക. മാവ് കട്ടിയായി പരത്തി ചെറിയ വൃത്താകൃതിയിൽ മുറിക്കുക. ഒരു പാൻ ചൂടാക്കി വറുക്കാൻ ആവശ്യമായ എണ്ണ ഒഴിക്കുക. തിളച്ചുവരുമ്പോൾ പത്തിരി ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക.