ജിമ്മിന്റെ മൂന്നാം നിലയില്‍ ട്രെഡ്മില്ലില്‍ വ്യായമം ചെയ്യുന്നതിനിടെ തെറിച്ചുവീണ് ജനാലയിലൂടെ പുറത്തേക്ക് വീണ യുവതി മരിച്ചു. ഇന്തോനേഷ്യയിലെ വെസ്റ്റ് കലിമന്തനിലെ പോണ്ടിയാനക്കില്‍ സംഭവം. 22 കാരിയായ യുവതി തൂവാല കൊണ്ട് മുഖം തുടയ്ക്കുന്നതിന് മുമ്പ് ട്രെഡ്മില്ലില്‍ ഓടുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. അവള്‍ പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെട്ടു, പിന്നിലേക്ക് വീഴുകയും തുറന്നിട്ടിരുന്ന ജനലിലൂടെ പുറത്തേക്ക് വീഴുകയും ചെയ്തു, ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് നിലകള്‍ താഴേക്ക് വീഴുന്നതിന് മുമ്പ് അവള്‍ വിന്‍ഡോ ഫ്രെയിമിലേക്ക് പിടിക്കാന്‍ തീവ്രമായി ശ്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തില്‍ അവളുടെ തലയില്‍ സാരമായ ചതവുകളും മുറിവുകളും ഉണ്ടായതായി കണ്ടെത്തി.
പേരു വെളിപ്പെടുത്താത്ത അവര്‍ രണ്ടാം നിലയില്‍ വ്യായാമം ചെയ്യുന്ന കാമുകനൊപ്പം ജിമ്മില്‍ എത്തിയപ്പോഴാണ് ദുരന്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രെഡ്മില്ലും ജനാലയും തമ്മില്‍ 60 സെന്റീമീറ്റര്‍ മാത്രം അകലം മാത്രമാണുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ട്രെഡ്മില്ലിന്റെ സ്ഥാനം അപകടകരമായ സാഹചര്യം സൃഷ്ടിച്ചതായി പോലീസ് ചൂണ്ടിക്കാട്ടി. ഒരാള്‍ക്ക് ട്രെഡ്മില്ലില്‍ നിന്ന് താഴെ വീഴുന്നത് വളരെ എളുപ്പമാണ്, പോണ്ടിയാനക് പോലീസ് കമ്മീഷണര്‍ അന്റോണിയസ് ട്രയാസ് കുങ്കുരോജാതി പറഞ്ഞു.
ജിമ്മില്‍ പോകുന്നവരോട് ജനല്‍ തുറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന സ്റ്റിക്കറുകള്‍ ജിമ്മില്‍ പതിച്ചിട്ടുണ്ടെങ്കിലും സ്റ്റിക്കര്‍ കേടായതായി റിപ്പോര്‍ട്ട്. ജിം ഉടമയെ ചോദ്യം ചെയ്തപ്പോള്‍, കാഴ്ച തടയാന്‍ ആഗ്രഹിക്കാത്തതിനാല്‍ ട്രെഡ്മില്ലുകളുടെ പിന്‍ഭാഗം ജനാലകള്‍ക്ക് അഭിമുഖമായി നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് ജിം അടച്ചിട്ടു.
INDONESIA: NEW: Woman steps off the back of a treadmill and fatally falls out of a three-story window.
Devastating…
The incident happened in Pontianak, Indonesia while the woman was working out.
The 22-year-old victim had reportedly been exercising for about 30 minutes when… pic.twitter.com/etW82CkxA7
— Earthinsightnews (@EarthInNews) June 25, 2024
അശ്രദ്ധ ആരോപിച്ച് ജിമ്മില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും അതിന്റെ പ്രവര്‍ത്തനാനുമതിയും പുനഃപരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പോലീസ് നിരവധി സാക്ഷികളെ ചോദ്യം ചെയ്യുകയും വിദഗ്ധാഭിപ്രായം തേടുകയും ചെയ്ത പൊലീസ് സംഭവം വ്യാപകമായ പ്രതിഷേധത്തന് കാരണമാവുകയും മേഖലയിലുടനീളമുള്ള ജിമ്മുകളില്‍ കര്‍ശനമായ സുരക്ഷാ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തു.