Ernakulam

ഐഐഎം സമ്പല്‍പൂര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

കൊച്ചി:  ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ഐഐഎം സമ്പല്‍പൂരില്‍ ഭാവിയിലേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്ന ശില്‍പശാല സംഘടിപ്പിച്ചു. വിവിധ സര്‍വകലാശാലകളിലെ സാങ്കേതികവിദ്യാ, മാനേജീരിയല്‍ തുടങ്ങിയ വിഭാഗങ്ങളിലെ അധ്യാപകരേയും അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലുള്ളവരേയും  ഭാവിയിലെ ആവശ്യങ്ങള്‍ക്കുതകുന്ന രീതിയില്‍ മുന്നേറാന്‍ പ്രാപ്തരാക്കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു അഞ്ചു ദിവസത്തെ പരിപാടി.  ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്സ്വാളിന്‍റെ ആമുഖ സെഷനോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ പരിപാടികളില്‍ പങ്കെടുത്തു.