കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമായ ഷാർജ ഷേക്ക് വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
പാൽ – 2 കപ്പ് (ഫ്രീസറിൽ വച്ച് കട്ടിയാക്കിയത്)
ഞാലിപ്പൂവൻ പഴം – 3 എണ്ണം ( നുറുക്കിയത്)
പഞ്ചസാര – 3 ടേബിൾ സ്പൂൺ
ബൂസ്റ്റ് – 1 ടേബിൾ സ്പൂൺ
കശുവണ്ടി – 7-8 എണ്ണം
അലങ്കരിക്കാൻ
ഐസ് ക്രീം
കശുവണ്ടി
ബൂസ്റ്റ്
ചെറി
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജ്യൂസറിൽ പഴം, പാൽ, പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.. ഇത് വിളംമ്പാനുള്ള ഗ്ലാസിലേക്കു മാറ്റിയ ശേഷം ഐസ്ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി എന്നിവ വച്ച് അലങ്കരിക്കാം.