നല്ല മധുരമുള്ള പലഹാരങ്ങൾ കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ് എന്നാൽ ഇത് ഉണ്ടാക്കിയെടുക്കുന്ന പ്രയാസമാണ് പലർക്കും ഉള്ളത് ഇനി ആ പ്രയാസത്തിന്റെ യാതൊരു ആവശ്യവുമില്ല വളരെ മനോഹരമായി തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വീട്ടിലുള്ള കുറച്ചു സാധനങ്ങൾ മാത്രം ഉപയോഗിച്ച് വളരെ ഹെൽത്തി ആയി കുറച്ചു സമയം കൊണ്ട് തന്നെ നമുക്ക് ഒരു പലഹാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നാണ് പറയാൻ പോകുന്നത്
ഇതിനായി ആവശ്യമുള്ളത് കുറച്ച് നെയ്യ് പാൽപ്പൊടി പഞ്ചസാര വെള്ളം തേങ്ങാ പീര ഏലക്കാപ്പൊടി എന്നിവയാണ് ഇത്രയും സാധനങ്ങൾ ഉപയോഗിച്ച് വളരെ രുചികരമായ രീതിയിൽ നല്ല മധുരമുള്ള ഒരു പലഹാരം തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അത് എന്താണെന്ന് പറയാൻ പോകുന്നത് പാലുണ്ട എന്നാണ് ഈ ഒരു പലഹാരത്തിന്റെ പേര് ഫണ്ട് മുത്തശ്ശിമാർ ഒക്കെ ഉണ്ടാക്കിയിട്ടുള്ള അതിമനോഹരമായ ഒരു റെസിപ്പി തന്നെയാണ് ഇത്
ഇതിനായി ആദ്യം ഒരു പാനിലേക്ക് ആവശ്യമുള്ളത്രയും വെള്ളം എടുക്കുക പിന്നീട് നമ്മുടെ മധുരത്തിന് അനുസരിച്ച് കുറച്ച് പഞ്ചസാര എടുക്കുക മധുരം കൂടുതൽ വേണമെങ്കിൽ പഞ്ചസാര കൂടുതൽ എടുക്കാം ശേഷം ഇത് നന്നായി തിളപ്പിച്ച് ഒരു നൂൽ പരിവം ആകുന്നത് വരെ കുറുക്കിയെടുക്കുക പഞ്ചസാര നൂൽ പരിവം ആകുന്ന സമയം കുറച്ച് പാൽപ്പൊടി ഇട്ടു കൊടുക്കാവുന്നതാണ് പാൽപ്പൊടി മുഴുവനായി ഇടാതെ കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുകയാണെങ്കിൽ അത് കട്ട പിടിക്കാതെ ഇളക്കി എടുക്കാൻ സാധിക്കും പാൽപ്പൊടിയുടെ രുചി മാത്രം ഇഷ്ടമാവില്ല എന്നുണ്ടെങ്കിൽ ആവശ്യമെങ്കിൽ കുറച്ച് ഏലക്കാപ്പൊടി ഈ സമയത്ത് ഇട്ടുകൊടുക്കാം
അതിനുശേഷം നന്നായി ഇളക്കുക ചെറിയ തീയിൽ വെച്ച് വേണം ഇങ്ങനെ ചെയ്യുവാൻ ഇതിലേക്ക് തിരുമ്മി വെച്ചിരിക്കുന്ന തേങ്ങ കൂടി ചേർത്തു കൊടുക്കണം കുറച്ചു നെയ്യ് കൂടി ചേർത്താണ് ഇത് വാങ്ങി വയ്ക്കേണ്ടത് അതിനുശേഷം തണുത്ത കഴിയുമ്പോൾ ചെറിയ ഉരുളകളാക്കി എടുക്കാം പിന്നീട് കുറച്ച് തേങ്ങയും ഈ ഉരുളകൾ മുക്കി എടുക്കുകയാണ് വേണ്ടത് മെയ് പുരട്ടിയിട്ടുള്ളത് കൊണ്ട് തന്നെ പെട്ടെന്ന് ഇത് തേങ്ങയിൽ മുങ്ങിക്കിട്ടും അതിനുശേഷം ഇത് വിളമ്പാവുന്നതാണ്
View this post on Instagram
ഏറെ രുചികരമായി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഇത് കുട്ടികളൊക്കെ സ്കൂൾ വിട്ടു വരുമ്പോൾ ഇത് നൽകുകയാണെങ്കിൽ അവർക്ക് ഒരു പ്രത്യേക സന്തോഷമുണ്ടാകും പാൽപ്പൊടിക്ക് കുറച്ചു മധുരം ഉള്ളതുകൊണ്ടുതന്നെ പഞ്ചസാര എടുക്കുമ്പോൾ സൂക്ഷിക്കാവുന്നതാണ് ഇനി പഞ്ചസാര ഇഷ്ടമല്ലെങ്കിൽ ഇത് ശർക്കരയിലും ഇതേ രീതിയിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നാൽ ആ സമയത്ത് ഒരു വെള്ള നിറം ലഭിക്കണമെന്നില്ല അതിനു വേണ്ടി പഞ്ചസാര തന്നെ ഉപയോഗിക്കേണ്ടിവരും ഇനിമുതൽ ഈ ഭക്ഷണം ഒന്ന് ഉണ്ടാക്കി നോക്കൂ നമുക്ക് മാറ്റം കണ്ടു മനസ്സിലാക്കാൻ സാധിക്കും കുട്ടികൾക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണം തന്നെയായിരിക്കും ഇത്