Idukki

കനത്ത മഴ : മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; വീട്ടമ്മ മരിച്ചു

ഇടുക്കി മൂന്നാർ എംജി കോളനിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മരിച്ചത്. ഇന്ന് ഉച്ച മുതൽ മൂന്നാർ മേഖലയിൽ കനത്ത മഴ തുടരുകയാണ്.

ഇതിനിടെ വീടിന് മുകളിലുണ്ടായിരുന്ന മണ്ണിടിഞ്ഞു വീടിനു മുകളിലേക്ക് വീഴുകയും വീട്ടമ്മ വീടിനുള്ളിൽ കുടുങ്ങി പോവുകയുമായിരുന്നു. രക്ഷപ്രവർത്തനത്തിന് ശേഷം മാലയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest News