India

സത്യപ്രതിജ്ഞാ ചടങ്ങിനിടെ ‘ജയ് ഹിന്ദുരാഷ്ട്ര’ മുദ്രാവാക്യവുമായി ബിജെപി എംപി; പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ

ന്യൂഡൽഹി: ലോക്‌സഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ‘ജയ് ഹിന്ദുരാഷ്ട്ര’ മുദ്രാവാക്യമുയര്‍ത്തി ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ബറേലി മണ്ഡലത്തില്‍നിന്നുള്ള എം.പിയായ ഛത്രപാല്‍ സിങ് ഗംഗ്‌വാര്‍ ആണ് സത്യപ്രതിജ്ഞയ്ക്ക് ശേഷം ‘ജയ് ഹിന്ദുരാഷ്ട്ര’എന്ന് പറഞ്ഞത്. ഇതിനെതിരേ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.

ഇത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നാണ് ഇതിനോട് പ്രതികരിച്ച പ്രതിപക്ഷം, ഛത്രപാൽ സിങ്ങിന്‍റെ വാക്കുകൾ രേഖയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു.