ഖത്തർ മ്യൂസിയം സ് (ക്യുഎം) അതിന്റെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ സ്ഥിരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പൊതുജനങ്ങളുടെ പ്രവേശനം മെച്ചപ്പെടുത്തുന്നതിന്റേയും, സായാഹ്ന പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിന്റേയും, ശേഖരങ്ങളുടെ ഒപ്റ്റിമൽ പരിചരണവും പരിപാലനവും ഉറപ്പാക്കുന്നതിന്റേയും ഭാഗമായാണ് തീരുമാനം.
എല്ലാ വ്യാഴാഴ്ചയും തുറന്ന പ്രവൃത്തി സമയവും ആഴ്ചയിൽ ഒരു ദിവസം അടച്ചിടലുമുണ്ടാകും. ജൂലൈ 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
നാഷണൽ മ്യൂസിയം ഓഫ് ഖത്തർ (NMoQ), ഇസ്ലാമിക് ആർട്ട് മ്യൂസിയം (MIA), 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം (QOSM), മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എന്നിവിടങ്ങളിലാണ് മാറ്റം പ്രഖ്യാപിച്ചത്.
പ്രവർത്തി സമയത്തിലെ പുതിയ മാറ്റങ്ങളിലൂടെ സന്ദർശകർക്ക് ഖത്തർ മ്യൂസിയങ്ങളുടെ സ്ഥിരം ശേഖരങ്ങൾ, താത്കാലിക പ്രദർശനങ്ങൾ, പൊതു പരിപാടികൾ എന്നിവയുൾപ്പെടെയുള്ള കലാ സാംസ്കാരിക ഓഫറുകൾ പര്യവേക്ഷണം ചെയ്യാൻ കൂടുതൽ അവസരങ്ങൾ അനുവദിക്കും.