Recipe

മുട്ടയും പഴവും ഇരിപ്പുണ്ടോ? എങ്കില്‍ പോരെ ഒരു ഉഗ്രന്‍ പലഹാരം തയ്യാറാക്കാം

മുട്ടയും പഴവും ഉപയോഗിച്ച് ഒരു ഉഗ്രന്‍ പലഹാരം ഉണ്ടാക്കി നോക്കിയാലോ? ബ്രേക്ക്ഫാസ്റ്റ് ആയും നാലുമണി പലഹാരമായും തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഇത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക. വീട്ടില്‍ തന്നെ ഉളള വളരെ കുറച്ച് ചേരുവകള്‍ മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്.

ആവശ്യമായ ചേരുവകള്‍

ബ്രഡ്
മുട്ട
പഴം
നെയ്യ്
പഞ്ചസാര

ഇനി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം;

ഒരു ബൗളിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം 6 ബ്രെഡ് എടുത്ത് അവയുടെ നടു ഭാഗം ചതുരാകൃതിയില്‍ മുറിച് മാറ്റിവെക്കുക. പിന്നീട് ഒരു നേന്ത്രപ്പഴം എടുത്ത് കനം കുറച്ച് ചെറുതായി മുറിച്ചെടുക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി അതില്‍ അല്‍പ്പം നെയ് പുരട്ടുക. അതിലേക്ക് മുറിച്ചു വെച്ച ബ്രെഡ് വെച്ച് അതിന്റെ നടുവിലേക്ക് മുറിച്ചു വെച്ച പഴം വെക്കുക. അതിനുമുകളിലായി നേരത്തെ തയ്യാറാക്കി വെച്ച മുട്ട മിശ്രിതം കുറച്ച് ഒഴിക്കുക. ശേഷം അതിനു മുകളില്‍ മുറിച്ചു മാറ്റിവെച്ച ബ്രെഡ് പീസ് വെയ്ക്കുക. ഒരു പുറം വെന്തു കഴിഞ്ഞാല്‍ മറിച്ചിട്ടു മറു വശവും വേവിക്കുക. ഇത്തരത്തില്‍ 6 ബ്രഡുകളും തയ്യാറാക്കുക. ശേഷം പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. വിഭവം തയ്യാര്‍.