മലയാളികൾ എന്നും ബിരിയാണി പ്രേമികളാണ്. അവർക്കായി ഇതാ ഒരു കിടിലൻ റെസിപ്പി. ചെമ്മീൻ ബിരിയാണിയാണ് താരം. നല്ല ആവി പറക്കുന്ന ചെമ്മീൻ ബിരിയാണി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. തൊലി കളഞ്ഞുവൃത്തിയാക്കിയ ചെമ്മീൻ – 250 ഗ്രാം
- 2. ബിരിയാണി അരി – 200 ഗ്രാം
- 3. എണ്ണ – 100 ഗ്രാം
- 4. നെയ്യ് – 50 ഗ്രാം
- 5. സവാള കനം കുറച്ച് അരിഞ്ഞത് – 100 ഗ്രാം
- 6. മല്ലിയില 10 ഗ്രാം
- 7. പച്ചമുളക് 25 ഗ്രാം
- 8. മല്ലിപ്പൊടി – 1 ടീസ്‌പൂൺ
- 9. ഗരം മസാലപ്പൊടി – 1/2 ടീസ്‌പൂൺ
- 10. മുളകുപൊടി – 1/2 ടീസ്‌പൂൺ
- 11. മഞ്ഞൾപൊടി 1/2 ടീസ്‌പൂൺ
- 12. ചെറുനാരങ്ങാനീര് – പകുതി നാരങ്ങയുടെ
- 13. ഇഞ്ചി – 2 കഷണം
- 14. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീനിൽ മസാലപുരട്ടിവെയ്ക്കണം. അര മണിക്കൂറിനുശേഷം ചെമ്മീൻ എണ്ണയിൽ പൊരിച്ച് കോരിയെടുക്കണം. ബാക്കിവരുന്ന എണ്ണയിൽ ഉള്ളി മൂപ്പിച്ചെടുക്കുക. തുടർന്ന്, അരച്ച മസാലയിട്ട് മൂപ്പിച്ച് ഉപ്പും മല്ലിപ്പൊടിയും പാകത്തിനു വെള്ളവും ചേർത്ത് വേവിക്കണം. വെള്ളം വറ്റിവരുമ്പോൾ പൊരിച്ചു കോരിയെടുത്ത ചെമ്മീൻ അതിലിടണം. ഇതിനൊടൊപ്പം 6,9,12 ഇനങ്ങൾ ചേർത്ത് ഇളക്കണം. നന്നായി യോജിപ്പിച്ചശേഷം വാങ്ങിവെയ്ക്കാം. പിന്നീട്, ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ഉള്ളി മൂപ്പിച്ചെടുക്കണം. അതിൽ കഴുകി വൃത്തിയാക്കിയ അരിയിട്ട് ഇളക്കണം. മൂക്കുമ്പോൾ തിളച്ച വെള്ളമൊഴിച്ചു കൊടുക്കണം. ശേഷം, പാത്രം ഭദ്രമായി മൂടി ചെറുതീയിൽ വേവിച്ചെടുക്കണം. അരി വെന്ത് വെള്ളം വറ്റിയശേഷം ചോറ് പകുതി മാറ്റിവെയ്ക്കണം. ബാക്കി പകുതിയിൽ ചെമ്മീൻ മസാലകൾ നിരത്തിയിട്ട് അതിനു മുകളിൽ മാറ്റിവെച്ച ചോറ് നിരത്തണം. പിന്നീട് ഒരു പാത്രംകൊണ്ടു മൂടി ചെറുതീയിൽ കുറച്ചുനേരം വെയ്ക്കണം. ഇനി വാങ്ങിവെയ്ക്കാം.