പലർക്കും ചിക്കൻ ഒരു വികാരമാണ്. ചിക്കൻ കൊണ്ട് പലവിധം വിഭവങ്ങൾ തയ്യാറാക്കാം. ചിക്കനിൽ വെറൈറ്റി പരീക്ഷിക്കാൻ എല്ലാവർക്കും ഇഷ്ട്ടമാണ്, ഇന്നൊരു ചൈനീസ് ചില്ലി ചിക്കൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. കോഴി – കഷണങ്ങളാക്കിയത് – 1 കിലോ
- 2. ചില്ലി സോസ് 1 ടേബിൾസ്പൂൺ
- 3. സോയാസോസ് – 1 ടേബിൾസ്‌പൂൺ
- 4.റ്റൊമാറ്റോസോസ് – 1 ടേബിൾസ്പൂൺ
- 5. വിനിഗർ – 1 ടേബിൾസ്‌പൂൺ
- 6. അജിനോമോട്ടോ – 1 ടേബിൾസ്പൂൺ
- 7. വെളുത്തുള്ളി ചെറുതായി – അരിഞ്ഞത് – 1 ഡിസേർട്ട്സ്‌പൂൺ
- 8. പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – 1 ഡിസേർട്ട്സ്‌പൂൺ
- 9. പഞ്ചസാര – 1 ടേബിൾസ്‌പൂൺ
- 10. എണ്ണ 1 കപ്പ്
- 11. കാപ്സിക്കം – 4 എണ്ണം
- 12. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
1 മുതൽ 6 കൂടിയുള്ള ചേരുവകകൾ ഉപ്പു ചേർത്ത് ഇളക്കിവെയ്ക്കണം. എണ്ണ നന്നായി ചൂടാക്കി അതിൽ പഞ്ചസാരയിട്ട് തവിട്ടുനിറം വരുന്നതുവരെ ഇളക്ക ണം. ശേഷം, വെളുത്തുള്ളി കൊത്തിയരിഞ്ഞതും പച്ചമുളക് വട്ടത്തിലരിഞ്ഞതും ചേർത്തിളക്കണം. പിന്നിട്, കഴുകി വൃത്തിയാക്കിയ കോഴിയിട്ട് ഇളക്കണം. ഈ സമയം തീ കൂട്ടിവെക്കേണ്ടതാണ്. ഇളക്കി യോജിപ്പിച്ചതിനുശേഷം ഉപ്പു ചേർത്തു വെച്ചിരിക്കുന്ന ചേരുവകകൾ ചേർത്ത് 15 മിനിട്ട് മൂടിവെയ്ക്കണം. തുടർന്ന് തീ കുറച്ചു വെയ്ക്കണം. ഇറച്ചി വെന്തുകഴിയുമ്പോൾ കാപ്‌സിക്കം ചേർത്ത് എണ്ണ മുകളിൽ വരുന്നതുവരെ വറുക്കണം.