സൽക്കാര വേളകളിലെ പ്രധാനിയാണ് മട്ടൻ. മട്ടൺ ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കാം. അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കിടിലൻ കോംബോ ആണ് മട്ടൻ കുറുമ. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. ആട്ടിറച്ചി – 1/ 2 കിലോ
- 3. പച്ചമുളക് – 10 എണ്ണം
- 4. ഇഞ്ചി (നുറുക്കിയത്) – 1 കഷണം
- 5. വെളുത്തുള്ളി (നുറുക്കിയത) – 5 അല്ലി
- 6. ഗ്രാമ്പൂ – 4
- 7. പട്ട – 1 കഷ്ണം
- 8. പെരുംജീരകം – 1 ടീസ്പൂൺ
- 9. കശകശ – 1 ടേബിൾ സ്‌പൂൺ
- 10. പെരുംജീരകം – 1 ടീസ്പൂൺ
- 11. മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
- 12. മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- 13. കുരുമുളക് – 1 ടീസ്പൂൺ
- 14. അണ്ടിപ്പരിപ്പ് (വെള്ളത്തിൽ കുതിർത്ത് അരച്ചത്) – 25 ഗ്രാം
- 15. മല്ലിയില 1/2 കപ്പ്
- 16. തേങ്ങാപ്പാൽ (കട്ടി) – 1/2 കപ്പ്
- 17. എണ്ണ – 3 ടേബിൾ സ്‌പൂൺ
- 18. വിനാഗരി – 1 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി രണ്ടു മുതൽ 13 വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റണം. ഈ ചേരുവകളെ മിക്സിയിലിട്ട് പേസ്റ്റ് പരുവത്തിൽ അരയ്ക്കണം. പിന്നീട്, കഴുകി വൃത്തിയാക്കിയ ആട്ടിറച്ചിക്കഷണങ്ങൾ ഈ മസാല പേസ്റ്റും അര കപ്പ് വെള്ളവും പാകത്തിനു ഉപ്പും 1 ടീസ്‌പൂൺ വിനാഗരിയും ചേർത്ത് കുക്കറിൽ വേവിക്കണം. അടുത്തതായി, ഇറച്ചി വെന്ത് ചാറ് കുറുകിക്കഴിയുമ്പോൾ അണ്ടിപ്പരിപ്പ് അര ച്ചത് ഒരു കപ്പ് തേങ്ങാപ്പാലിൽ കലക്കി ഒഴിച്ച് വീണ്ടും 5 മിനിറ്റ് തിളപ്പിക്കണം ചാർ കുറുകി കഴിയുമ്പോൾ മല്ലിയില അരിഞ്ഞത് തൂവി വിളമ്പാവുന്നതാണ്.