ആഹാരത്തിന് ശേഷം എന്തെങ്കിലും മധുരം കഴിക്കാൻ തോന്നിയാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഒന്നാണ് പുഡ്ഡിംഗ്. സൽക്കാര വേളകളിലും മറ്റും വിവിധ തരം പുഡിങ്ങുകൾ കണ്ടിട്ടില്ലേ, അതിലൊന്ന് ഇന്ന് വീട്ടിൽ തയ്യറാക്കിയാലോ? കിടിലൻ ടേസ്റ്റിൽ ഒരു ഓറഞ്ച് പുഡ്ഡിംഗ്.
ആവശ്യമായ ചേരുവകൾ
- 1. ഓറഞ്ചിൻ്റെ അല്ലി- 500 ഗ്രാം
- 2. ഓറഞ്ച് ജെല്ലി – 100 ഗ്രാം
- 3. ഓറഞ്ചുതൊലി ചുരണ്ടിയത് – 1/4 ടീ സ്‌പൂൺ
- 4. ഓറഞ്ചുനീര് – 1/4 ടീ സ്പൂൺ
- 5. ചെറുനാരങ്ങനീര് – 1 നാരങ്ങയുടെ
- 6. വാനിലാ ഐസ്ക്രീം – 1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
ആദ്യമായി ഓറഞ്ചിൻ്റെ അല്ലി സിറപ്പാക്കണം. 2 കപ്പു വെള്ളം ചേർത്ത് സിറപ്പ് തിളപ്പിക്കണം. തിളച്ചു തുടങ്ങുമ്പോൾ ജെല്ലി ചേർത്തിളക്കണം. ജെല്ലി മിശ്രി തത്തിൽ വാനിലാ ഐസ്ക്രീം മയപ്പെടുത്തിയശേഷം ചേർക്കണം. തുടർന്ന് ഓറഞ്ചുതൊലി ചുരണ്ടിയത്, നാരങ്ങാനീര്, ഓറഞ്ചു എസ്സൻസ് എന്നിവ ചേർത്ത് യോജിപ്പിക്കുക. എന്നിട്ട് ഇത് ഈർപ്പമുള്ള ഒരു പാത്രത്തിലൊഴിച്ച് ഫ്രീസറിൽ സെറ്റ് ചെയ്യാൻ വെയ്ക്കണം. വിളമ്പുന്നതിനുമുമ്പ് ഈ പാത്രം ഏതാനും നിമിഷം ചൂടുവെള്ളത്തിൽ വെച്ചശേഷം എടുക്കണം. മറ്റൊരു പാത്രത്തിലേയ്ക്ക് പ്രയാസംകൂടാതെ വിളമ്പുന്നതിനുവേണ്ടിയാണിത്.