മഴക്കാലത്ത് ഐസ് ക്രീം കഴിക്കാൻ കൊതിയുള്ളവരുണ്ടാകും, അത്തരക്കാർക്കു വേണ്ടിയുള്ളതാണ് ഈ റെസിപ്പി. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ രുചിയേറും ഐസ് ക്രീം തയ്യാറാക്കിയാലോ? അതും വാനില ഐസ് ക്രീം, റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. പഞ്ചസാര – 100 ഗ്രാം
- 2. പാൽ – 250 മില്ലി
- 3. വാനില – 4 ഡ്രോപ്പ്
- 4. ജലാറ്റിൻ – 15 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യമായി പാൽ കാച്ചി പാട കളയണം. അതിനുശേഷം, കുറച്ചുപാലിൽ ജലാറ്റിൻ കുതിർത്തുവെയ്ക്കണം. പാൽ തിളച്ചശേഷം കുതിർന്ന ജലാറ്റിൻ ഇട്ട് ഇള ക്കണം. കട്ടിയാവുമ്പോൾ വാങ്ങിവെയ്ക്കാം. തണുത്തുകഴിയുമ്പോൾ പഞ്ചസാര പൊടിച്ചതും വാനിലയും ചേർത്തശേഷം നല്ലവണ്ണം ഇളക്കുക. ഐസ് ബോക്സിൽവെച്ച് തണുപ്പിച്ചശേഷം കഴിക്കാം.