Recipe

ഉഴുന്ന് ദോശ കഴിച്ച് മടുത്തോ? എങ്കിൽ തക്കാളി ദോശ ട്രൈ ചെയ്തു നോക്കൂ…

സമയം കളയാതെ നമുക്ക് വീട്ടില്‍ തന്നെ നല്ല കിടിലന്‍ ദോശ തയ്യാറാക്കാം. അതും തക്കാളി ദോശ തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍:

* ദോശമാവ് – 2 കപ്പ്
* തക്കാളി – 2
* വലിയ ഉള്ളി – 1
* ചുവന്ന മുളക് – 2
* വെളുത്തുള്ളി – 2 അല്ലി
* കറിവേപ്പില – 1 കൊത്ത്
* മല്ലിയില – അല്‍പം

തയ്യാറാക്കുന്ന വിധം

ആദ്യം ഉള്ളി, തക്കാളി എന്നിവ ചെറുതായി മുറിച്ചെടുക്കണം. പിന്നെ മിക്‌സിയില്‍ തക്കാളി, ഉള്ളി, വെളുത്തുള്ളി, ചുവന്ന മുളക് എന്നിവ നന്നായി അരച്ച് എടുക്കണം. ശേഷം ഒരു പാത്രത്തില്‍ ദോശ മാവ് എടുത്ത്, നമ്മള്‍ അരച്ച് വെച്ചിരിക്കുന്ന തക്കാളി മിക്‌സ് ചേര്‍ക്കേണ്ടതാണ് ‌പിന്നീട് അതിലേക്ക് കറിവേപ്പിലയും മല്ലിയിലും അരിഞ്ഞത് ചേര്‍ക്കണം. ശേഷം ഒരു ദോശക്കല്ല് അടുപ്പിലേക്ക് വെച്ച് ചൂടായി എണ്ണ പകര്‍ന്ന് ദോശ ചുട്ടെടുക്കാവുന്നതാണ്. തേങ്ങ അരച്ച ചട്‌നി കൂടി മിക്‌സ് ചെയ്ത് കഴിച്ചാല്‍ കിടിലന്‍ സ്വാദാണ്.