ന്യൂഡല്‍ഹി: ന്യൂഡൽഹി: 18-ാമത് ലോക്സഭയുടെ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു. അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം പിന്മാറിയതോടെ ഓം ബിർള സ്പീക്കറാവുകയായിരുന്നു. ബിർളയെ ശബ്ദവോട്ടോടെ ലോക്സഭ അംഗീകരിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായി രണ്ടാമതും ഒരാൾ തന്നെ സ്പീക്കറാകുന്നത്.
സ്പീക്കര്‍ സ്ഥാനത്തേക്കു കൊടിക്കുന്നില്‍ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിനു നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന കോണ്‍ഗ്രസിന്റെ സമ്മര്‍ദ തന്ത്രത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതോടെയാണ് തോല്‍വിയുറപ്പായ മത്സരത്തിന് കൊടിക്കുന്നിലിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷം ലോക്സഭാ സ്പീക്കറായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഓം ബിര്‍ളയുടെ അനുഭവ സമ്പത്ത് ഗുണകരമാകുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തിയതോടെയാണ് അദ്ദേഹത്തിനു രണ്ടാമൂഴം ലഭിച്ചത്.