കുഞ്ഞുങ്ങൾക്ക് സ്നാക്ക്സ് ബോക്സിൽ കൊടുത്തുവിടാൻ പറ്റുന്ന ഒരു കിടിലൻ ഐറ്റം ആണ് ഫ്ലവർ ഓംലെറ്റ്. വളരെ പെട്ടെന്ന് രുചികരമായി തയ്യാറാക്കാവുന്ന ഒന്നാണ് ഫ്ലവർ ഓംലെറ്റ്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- വലിയ പച്ച കാപ്സിക്കം (ഷിംല മിർച്ചി) – 1 എണ്ണം (നേർത്ത വൃത്താകൃതിയിൽ അരിഞ്ഞത്)
- മുട്ട – 2 എണ്ണം
- സവാള – 1 എണ്ണം (അരിഞ്ഞത്)
- പച്ചമുളക് – 1 എണ്ണം (അരിഞ്ഞത്)
- എണ്ണ – 2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 2 നുള്ള് (ഓപ്ഷണൽ)
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
കാപ്സിക്കം ഒഴികെയുള്ള എല്ലാ ചേരുവകളും മുട്ടയുമായി നന്നായി ഇളക്കുക. ഒരു നോൺ സ്റ്റിക് പാനിൽ എണ്ണ ചൂടാക്കി ക്യാപ്‌സിക്കം വളയങ്ങൾ പാനിൽ വയ്ക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് മുട്ട മിശ്രിതം ക്യാപ്‌സിക്കം വളയങ്ങളിലേക്ക് ഒഴിക്കുക. ഓംലെറ്റ് ഒരു വശത്ത് നന്നായി വേവിക്കുക. ഒരു വശം വേവിച്ചു കഴിഞ്ഞാൽ ഓംലെറ്റ് മറ്റൊരു വശത്തേക്ക് മാറ്റി മറുവശം പാകം ചെയ്യാൻ അനുവദിക്കുക. ഇപ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് പാർട്ടിക്ക് ഒരു വെറൈറ്റി സ്റ്റാർട്ടർ ആയി ഹോട്ട് ഫ്ലവർ ഓംലെറ്റ് വിളമ്പുക.