വഴുതനങ്ങ ഒട്ടുമിക്ക ആളുകൾക്കും ഇഷ്ട്ടമല്ല. ഇതൊന്ന് ട്രൈ ചെയ്തു നോക്കു. വഴുതനങ്ങ കഴിക്കാത്തവരും കഴിച്ചു പോകും. കിടിലൻ സ്വാദാണ് ഈ വഴുതനങ്ങ ഫ്രൈക്ക്.
ആവശ്യമായ ചേരുവകൾ
- 3 ഇടത്തരം വലിപ്പമുള്ള വഴുതനങ്ങ നേർത്ത കഷ്ണങ്ങളാക്കി മുറിക്കുക
- 2 ടീസ്പൂൺ സോയ സോസ്
- 1 ടീസ്പൂൺ തക്കാളി സോസ്
- 1/4 ടീസ്പൂൺ കുരുമുളക് പൊടി
- 1 മുട്ട
- ഉപ്പ് പാകത്തിന്
- കോൺ ഫ്ളക്സ്
തയ്യാറാക്കുന്ന വിധം
സോയ സോസ്, തക്കാളി സോസ്, കുരുമുളക്, മുട്ട, ഉപ്പ് എന്നിവ പാകത്തിന് മിക്സ് ചെയ്യുക. വഴുതന കഷ്ണങ്ങൾ മുട്ട മിശ്രിതം പുരട്ടി 15 മിനിറ്റ് മാറ്റി വയ്ക്കുക. കോൺ ഫ്ലേക്കുകൾ കൈകൊണ്ട് ചതക്കുക. നല്ല പൊടി ഉണ്ടാക്കേണ്ട ആവശ്യമില്ല. ഓരോ കഷ്ണവും കോൺ ഫ്ലേക്കിൽ ഉരുട്ടി എണ്ണയിൽ വറുത്തെടുക്കുക. വഴുതനങ്ങകൾ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ, ടിഷ്യൂ പേപ്പറിൽ എണ്ണ ഒലിച്ചിറങ്ങുന്ന തരത്തിൽ ഒരു ടിഷ്യൂ പേപ്പറിലേക്ക് എടുക്കുക. ചൂടോടെ വിളമ്പുക.