എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണരീതിയിലെ മാറ്റങ്ങളും കാലാവസ്ഥ മാറ്റങ്ങളും എല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്. താരൻ ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ കൂടുതലായിരിക്കും. ഏത് ഷാമ്പു ഉപയോഗിച്ചാലും ഇതിന് പൂർണ്ണമായ ഒരു പരിഹാരം നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. അതിനുവേണ്ടി വെളുത്തുള്ളി ഉപയോഗിക്കാം. ഇതൊരു പുരാതന നാട്ടുവൈദ്യമാണ്. ചർമ്മ പ്രശ്നങ്ങൾക്കും ആരോഗ്യപ്ര ശ്നങ്ങൾ വെളുത്തുള്ളി പരിഹാരം കാണുന്നു. ഇതിന് ആന്റിഫംഗല്‍, ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇതിന്റെ ആന്റി ഫംഗല്‍ ഗുണങ്ങള്‍ താരനെതിരെ നന്നായി പ്രവര്‍ത്തിക്കുന്നു.
സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് വീക്കം മൂലമുണ്ടാകുന്ന താരന്റെ ഗുരുതരമായ രൂപമാണ്. താരന്‍ പോലെയല്ല, ശരീരത്തിന്റെ ഏത് ഭാഗത്തും സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് ഉണ്ടാകാം. വെളുത്തുള്ളിയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഈ വീക്കം കുറയ്ക്കാനും സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് സാധ്യത കുറയ്ക്കാനും സഹായിക്കും. തലയോട്ടിയിലെ ഫംഗസ് അണുബാധയ്ക്കെതിരായ പ്രതിരോധശേഷി കുറവായതിനാല്‍ താരന്‍ ആവര്‍ത്തിച്ചുള്ള ശല്യമായി മാറും.
ഈ സാഹചര്യത്തില്‍, ആന്റിഫംഗല്‍ ഷാംപൂ, വെളുത്തുള്ളി ഹെയര്‍ മാസ്‌ക് എന്നിവയ്ക്കൊപ്പം വെളുത്തുള്ളി കഴിക്കുന്നതും പ്രധാനമാണ്. വെളുത്തുള്ളി പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും താരന്‍ വീണ്ടും പ്രത്യക്ഷപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വെളുത്തുള്ളി മാസ്‌ക് ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ഒരു അല്ലി പച്ച വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വെളുത്തുള്ളിയില്‍ അലിസിന്‍ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റിമൈക്രോബയല്‍ ഇഫക്റ്റുകള്‍ ഉണ്ട്. താരന്‍ ഉണ്ടാക്കുന്ന ഫംഗസ് വളര്‍ച്ച തടയാനും ഇത് സഹായിക്കുന്നു. പാസ്ത, കറികള്‍, സൂപ്പ് എന്നിവയിലേക്ക് അരിഞ്ഞതോ, ചതച്ചതോ, വറുത്തതോ ആയ വെളുത്തുള്ളി ചേര്‍ക്കുക.
ഇത് രുചി വര്‍ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മൈക്രോബയല്‍ അണുബാധകള്‍ക്കെതിരായ പ്രകൃതിയുടെ ഔഷധമാണ് വെളുത്തുള്ളി. മലസീസിയ ഫുര്‍ഫുര്‍ എന്ന കുമിള്‍ മൂലമാണ് താരന്‍ ഉണ്ടാകുന്നത്. താരന്‍ ഉണ്ടാക്കുന്ന ഈ ഫംഗസിനെതിരെ വെളുത്തുള്ളി സത്ത് ഫലപ്രദമാണെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
വെളുത്തുള്ളിയുടെ പാര്‍ശ്വഫലങ്ങള്‍
അസംസ്‌കൃത വെളുത്തുള്ളിയുടെ അമിതമായ ഉപഭോഗം ഹൃദയം, കരള്‍, വൃക്ക എന്നിവയ്ക്ക് വിഷാംശം ഉണ്ടാക്കും. കൂടാതെ ഇത് വായ്‌നാറ്റത്തിനും ശരീര ദുര്‍ഗന്ധത്തിനും കാരണമാകും. വയറിനെ അസ്വസ്ഥമാക്കിയേക്കാം. ചിലര്‍ക്കെങ്കിലും വെളുത്തുള്ളി തലയോട്ടിയില്‍ പ്രകോപനമുണ്ടാക്കിയേക്കാം. ഇത് ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും. നിങ്ങള്‍ ആന്റിഓകോഗുലന്റുകളോ ആന്റിപ്ലേറ്റ്‌ലെറ്റ് മരുന്നുകളോ കഴിക്കുകയാണെങ്കില്‍ വെളുത്തുള്ളി ഒഴിവാക്കുക.
വെളുത്തുള്ളി പ്രയോഗിക്കുന്നതിന് മുമ്പ് ഒരു ചെറിയ ഭാഗത്ത് ഒരു പാച്ച് ടെസ്റ്റ് നടത്തുക. ഇത് ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയാണെങ്കില്‍ വെളുത്തുള്ളി പ്രാദേശികമായി പുരട്ടരുത്. മിതത്വം പ്രധാനമാണ് എന്ന കാര്യം മറക്കാതിരിക്കുക.