ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. ഉള്ളാൾ സ്വദേശിയായ യാസിർ ഭാര്യ മറിയുമ്മ മക്കളായ റിഫ, റിയാന എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സമീപത്തെ വീട്ടുമതിൽ ഇടിഞ്ഞാണ് അപകടമുണ്ടായത്.
വീടിന് സമീപത്തായി നിന്നിരുന്ന മരവും കടപുഴകി വീണു. അപകട സമയത്ത് നാല് പേരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഉഗ്രശബ്ദം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് ഫയർ ഫോഴ്സിനെയും പൊലീസിനിയും വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് നാല് പേരെയും പുറത്തെടുത്തത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.