മുടി വളരാത്തതും കൊഴിയുന്നതും എല്ലാം ഒരേ പോലെ എല്ലാവരെയും അലട്ടുന്ന പ്രശ്നം ആണ്. എന്നാൽ അതിനുള്ള ശെരിയായ മാർഗം എന്താണെന്ന് ആർക്കും തന്നെ അറിയുകയും ഇല്ല. അതിനായി
ആരോഗ്യകരമായ നാച്വറല്‍ ഹെയര്‍ മാസ്കുകള്‍ ഇടയ്ക്ക് ഉപയോഗിയ്ക്കാം. മുടിയുടെ തരം നോക്കി ഉപയോഗിയ്ക്കുക. ഉദാഹരണത്തിന് വല്ലാതെ വരണ്ട മുടിയുള്ളവര്‍ ഹെന്ന പോലുള്ളവ ഉപയോഗിയ്ക്കുമ്പോള്‍ മുടിയ്ക്ക് എണ്ണമയം നല്കുന്ന കൂട്ടുകള്‍ കൂടി ചേര്‍ക്കണം. ഓയില്‍ മസാജ് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് നല്ലതാണ്.
മുടി ദിവസവും കഴുകണോ വേണ്ടയോ, എതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലതെന്ന സംശയം പലര്‍ക്കുമുണ്ടാകും. വാസ്തവത്തില്‍ മുടി ദിവസവും കഴുകേണ്ടതില്ല. . കാരണം കുളിയ്ക്കുമ്പോഴും ഇതിന് ശേഷവും വേണ്ട രീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ മുടി കൊഴിയാന്‍ സാധ്യതയേറെയാണ്. ഇതിനാല്‍ രണ്ടു ദിവസം കൂടുമ്പോഴോ മറ്റോ മുടി കഴുകിയാല്‍ മതി. എന്നാല്‍ വല്ലാതെ ചൂടും വിയര്‍പ്പും ചെളിയുമെല്ലാം തലയില്‍ പറ്റുന്ന സാഹചര്യമെങ്കില്‍ ദിവസവും തല കഴുകാം. അല്ലാത്തപക്ഷമാകും മുടി പോകുക. ഇത് നിങ്ങളുടെ സാഹചര്യം പോലെ ചെയ്യാം.
നനഞ്ഞ മുടി ഉണക്കുമ്പോള്‍ ശ്രദ്ധ വേണം. ഹെയര്‍ഡ്രയര്‍ ഉപയോഗിയ്ക്കരുത്. മുടി വല്ലാതെ അമര്‍ത്തി തോര്‍ത്തരുത്. നനഞ്ഞ മുടി ചീകരുത്. മുടിത്തുമ്പ് വെട്ടുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ നല്ലതാണ്. ഇതുപോലെ സില്‍ക് തലയിണക്കവറുകള്‍ ഉപയോഗിയ്ക്കാം. ഇത് മുടി നഷ്ടപ്പെടുന്നത് കുറയ്ക്കും. മുടി വല്ലാതെ ഇറുക്കിക്കെട്ടരുത്. മുടിയ്ക്കും ഓക്സിജന്‍ വേണം. സ്ട്രെസ് പോലുള്ളവ ഒഴിവാക്കുക. ഇത് മുടി പോകാനും നരയ്ക്കാനുമെല്ലാം ഇടയാക്കും.