Ernakulam

ടൂറിസം വിപണിയില്‍ തരംഗമായി കേരള ട്രാവല്‍ മാര്‍ട്ട് 2024

ബയര്‍ രജിസ്ട്രേഷനില്‍ സര്‍വകാല റെക്കോര്‍ഡ് , ആകെ രജിസ്ട്രേഷന്‍ 2500 കടന്നു

കൊച്ചി : സെപ്റ്റംബറില്‍ നടക്കുന്ന പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ടിന് രാജ്യത്തിനകത്തും പുറത്തുമുള്ള വിപണിയില്‍ വമ്പന്‍ പ്രതികരണം. ചരിത്രത്തിലാദ്യമായി കെടിഎമ്മിലെ ബയര്‍ രജിസ്ട്രേഷന്‍ 2500 കടന്നു. കെടിഎമ്മിന്‍റെ 24 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആകെ ബയര്‍ രജിസ്ട്രേഷന്‍ 2500 കടക്കുന്നത്. സെപ്തംബര്‍ 26 മുതല്‍ 29 വരെ വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മാര്‍ട്ട് നടക്കുന്നത്. കെടിഎം 2024 ലെ ബിസിനസ് സെഷനുകള്‍ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നടക്കും. 2018 ലാണ് ഇതിനു മുമ്പ് ഏറ്റവുമധികം ബയര്‍ രജിസ്ട്രേഷന്‍ രേഖപ്പെടുത്തിയിരുന്നത്. അന്ന് വിദേശ-ആഭ്യന്തര ബയര്‍മാര്‍ 1305 ആയിരുന്നു.

ഇക്കുറി ആഭ്യന്തര ബയര്‍ രജിസ്ട്രേഷന്‍ മാത്രം 1800 ഓളമെത്തി. വിദേശ ബയര്‍മാര്‍ 708 ആണ്. രജിസ്ട്രേഷന്‍ അടുത്ത മാസം വരെയുള്ള സാഹചര്യത്തില്‍ ബയര്‍ പ്രതിനിധികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. 73 രാജ്യങ്ങളില്‍ നിന്നായി ഇതു വരെ 708 വിദേശ ബയര്‍മാരാണ് കെടിഎഎം 2024 നായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

യുകെ(58), യുഎസ്എ(48), ഗള്‍ഫ്(54), യൂറോപ്പ്(216), റഷ്യ(30), പൂര്‍വേഷ്യ(100) എന്നിവിടങ്ങളില്‍ നിന്നുള്ള ഉജ്ജ്വല പ്രതികരണത്തിന് പുറമേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍(41) നിന്ന് അഭൂതപൂര്‍വമായ രജിസ്ട്രേഷനാണ് വരുന്നത്. മഹാരാഷ്ട്ര(521), ഡല്‍ഹി(302) ഗുജറാത്ത്(238) എന്നിവിടങ്ങളില്‍ നിന്നാണ് ആഭ്യന്തര ബയര്‍മാര്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാര്‍ട്ടിലെ സ്റ്റാളുകള്‍ക്കായി 334 പേരാണ് ഇതുവരെ താല്പര്യപത്രം നല്‍കിയിരിക്കുന്നത്. എട്ട് വിഭാഗങ്ങളിലായാണ് ഇക്കുറി സ്റ്റാളുക