ഫിഷറീസ് വകുപ്പ് ജനകിയ മത്സ്യകൃഷി 2024 – 2025 പദ്ധതി പ്രകാരം ജില്ലയിൽ നടപ്പാക്കുന്ന പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് (കരിമിൻ, വരാൽ) പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല), ജില്ലാ മത്സ്യഭവൻ മണക്കാട് പി ഒ. കമലേശ്വരം തിരുവനന്തപുരം പിൻ 695009 എന്ന വിലാസത്തിലോ ബന്ധപ്പെട്ട മത്സ്യഭവനുകൾ മുഖേനയോ ജൂലൈ അഞ്ചിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2464076, 2450773