Gulf

ശാരീരിക ബുദ്ധിമുട്ടുകള്‍ മറന്ന് കഥയുടെ പുതിയ ലോകം തുറന്ന് ബിലാല്‍ ഹഫീസ്; ‘ആന്‍ എക്സ്ട്രാ ഓര്‍ഡിനറി ലൈഫ്: ലിവിംഗ് വിത്ത് സെറിബ്രല്‍ പാള്‍സിക്കു പറയാനുണ്ട് ജീവിത കഥകള്‍

സെറിബല്‍ പാള്‍സി ബാധിച്ച ബിലാല്‍ ഹഫീസിന്റെ ജീവതം കുട്ടിക്കാലം മുതല്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പലപ്പോഴും നഷ്ടമാകുന്ന ഏകഗ്രതയെ അവന്‍ ചുറ്റിപ്പിടിച്ച് തന്നിലേക്ക് അടുപ്പിച്ചത് വായനകളിലൂടെയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലെ പതറിപ്പോകേണ്ട അവസ്ഥയിൽ അവന് കൂട്ടായി നിന്നത് അവന്റെ പ്രിയ പുസ്തകങ്ങളായിരുന്നു. ഇന്ന് യുഎഇയിലെ ഈ ബാലന്‍ നമുക്ക് പകര്‍ന്നു നല്‍കുന്നത് വിജ്ഞാനത്തിന്റെയും അതുപോലെ നിശ്ചയദാര്‍ഡ്യത്തിന്റെയും കഥകള്‍ നിറഞ്ഞ തന്റെ പുസ്തകത്തെയാണ്. ഏറെ നാളായി കാത്തിരുന്നു പ്രസിദ്ധീകരിച്ച ‘ആന്‍ എക്സ്ട്രാ ഓര്‍ഡിനറി ലൈഫ്: ലിവിംഗ് വിത്ത് സെറിബ്രല്‍ പാള്‍സി’ എന്ന പുസ്തകത്തിന്റെ പ്രകാശനം യുഎഇ സ്വദേശിയായ ഹഫീസിന് ശുദ്ധമായ സന്തോഷത്തിന്റെയും അതു പോലെ ലോകത്തിനു മുന്നില്‍ കാണിക്കാന്‍ ലഭിച്ച വലിയൊരു മാതൃകയുടെ സാക്ഷാത്ക്കാരവുമായിരുന്നു. ഈ കൃതിയില്‍, അദ്ദേഹം തന്റെ വ്യക്തിപരമായ യാത്രകളും അനുഭവങ്ങളും എഴുതിയിട്ടുണ്ട്. 1983ല്‍ കുവൈറ്റില്‍ പാകിസ്ഥാന്‍ മാതാപിതാക്കളുടെ മകനായി ജനിച്ച ഹഫീസിന് തുടക്കം മുതല്‍ തന്നെ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ ജനനസമയത്തെ സങ്കീര്‍ണതകള്‍ സെറിബ്രല്‍ പാള്‍സിയിലേക്ക് നയിച്ചു, ഇത് അദ്ദേഹത്തിന്റെ പേശികളുടെ ഏകോപനത്തെ ബാധിച്ച സ്ഥിരമായ ചലന വൈകല്യമാണ്. പേനയും പേപ്പറും ഉപയോഗിക്കാന്‍ കഴിയാതെ വന്ന ബിലാല്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ പഠിച്ചു. ”ഈ ആത്മകഥ പൂര്‍ത്തിയാക്കാന്‍ എനിക്ക് 10 വര്‍ഷത്തിലേറെ സമയമെടുത്തു. സമൂഹത്തിലെ തെറ്റിദ്ധാരണകളും ഞാന്‍ മറികടന്ന വ്യക്തിപരമായ പ്രതിബന്ധങ്ങളും വിശദമായി വിവരിച്ചുകൊണ്ട് കുട്ടിക്കാലം മുതല്‍ യൗവനം വരെയുള്ള എന്റെ യാത്ര ഞാന്‍ പങ്കുവെച്ചു,” പ്രതീക്ഷ കൈവിടാതെ നിശ്ചയദാര്‍ഢ്യത്തോടെ തന്റെ സ്വപ്നങ്ങള്‍ പിന്തുടരുന്ന ഹഫീസ് പറഞ്ഞു.

ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തന്നെ സഹായിച്ചതിന് സ്‌പോണ്‍സറായ എവിംഗ്‌സിന് ബിലാല്‍ ഹഫീസ് നന്ദി പറഞ്ഞു. ”എന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനും എന്റെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനും അവരുടെ പിന്തുണ നിര്‍ണായകമാണ്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പുസ്തകം യാഥാര്‍ത്ഥ്യമാകുന്നത് കാണുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്റെ കഥ ലോകവുമായി പങ്കിടാന്‍ കഴിയുന്നത് വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ അര്‍ത്ഥമാക്കുന്നു. അല്‍ നൂര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനില്‍ വെച്ചായിരുന്നു പുസ്തകം പ്രകാശന ചടങ്ങ്. സാമൂഹിക ശാക്തീകരണത്തിനായുള്ള എവിംഗ്‌സിന്റെ പ്രതിബദ്ധതയ്ക്കും അവരെ പരിപാലിക്കുന്ന സ്ഥാപനങ്ങളിലൂടെ ജീവിതത്തില്‍ രണ്ടാമതൊരു അവസരം ആവശ്യമുള്ള വ്യക്തികളെ പിന്തുണയ്ക്കുന്നതിനും ഈ പുസ്തകം അടിവരയിടുന്നു എന്നാണ് എവിംഗ്‌സിലെ CSR ആന്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി സൂസന്‍ കാസി പങ്കുവെച്ചത്.”മഹ്സൂസ് താല്‍ക്കാലികമായി നിര്‍ത്തിയിട്ടും, സമൂഹത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു. ബിലാലിന്റെ അസാധാരണമായ കഥ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനും മറ്റുള്ളവരെ അവരുടെ സവിശേഷമായ വെല്ലുവിളികള്‍ സ്വീകരിക്കാനും ധൈര്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനും പ്രചോദിപ്പിക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,” കാസി പറഞ്ഞു.