ഇടുക്കി ജില്ലയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വരുന്ന മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെയും ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചിരുന്നു.
കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍മാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ജൂണ്‍ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ വി വിഗ്നേശ്വരി ഉത്തരവിട്ടിട്ടുണ്ട്.