ന്യൂഡൽഹി: സാം പിത്രോദ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടേതാണ് തീരുമാനം. തുടർച്ചയായ വിവാദ പ്രസ്താവനകൾക്ക് പിന്നാലെ പിത്രോഡ പദവി ഒഴിഞ്ഞിരുന്നു.
സാം പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ അംഗീകരിക്കുകയും ചെയ്തിരുന്നു. ലോക്ഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ കഴിഞ്ഞ് ഇന്ത്യ സഖ്യം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണിപ്പോള്‍ സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പിന്തുടർച്ചാ സ്വത്ത് നികുതി, ഇന്ത്യയുടെ വൈവിധ്യം എന്നിവയിൽ പിത്രോഡ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു.
മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്സ്മാന് നല്‍കിയ അഭിമുഖത്തിനിടെ പിത്രോദ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ ഒന്നാണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു പിത്രോദ. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവര്‍ ചൈനക്കാരെപോലെയും, പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ അറബികളെപോലെയും, വടക്ക് ഭാഗത്തുള്ളവര്‍ വെള്ളക്കാരെപോലെയും, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണ് എന്ന പരാമര്‍ശമാണ് വിവാദമായത്.
പിത്രോദയുടെ വിവാദ പരാമര്‍ശത്തെ തള്ളി കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സാം പിത്രോദ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാം പിത്രോദയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. പിത്രോദ തെക്കേ ഇന്ത്യക്കാരെ നിറത്തിന്‍റെ പേരിൽ അധിക്ഷേപിച്ചുവെന്നും കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് തങ്ങളെന്നും പിത്രോദയുടെ പ്രസ്താവനയില്‍ രാഹുൽ മറുപടി പറയണമെന്നും മോദി പറഞ്ഞിരുന്നു.