Alappuzha

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞുവീണ്‌ ഒൻപതാം ക്ലാസുകാരന് ദാരുണാന്ത്യം

ആറാട്ടുവഴി: ആലപ്പുഴ ആറാട്ടുവഴിയില്‍ അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്.

ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപം വച്ച് അയൽപക്കത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലപ്പുഴ ലജ്നത്ത് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് അൽ ഫയാസ്. മൃതദേഹം ആശുപത്രിയിലേേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Latest News