ആരോഗ്യം നന്നായിരിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണവും ഉറക്കവും വ്യായാമവും ആണ്.പലർക്കും സമയമില്ലാത്തത് കാരണം മനപ്പൂർവ്വം വ്യായാമം ഒഴിവാക്കുന്നത്. എന്നാൽ പുറത്ത് നടക്കാനോ ഓടാനോ പോകാതെ തന്നെ എളുപ്പത്തിൽ നിൽക്കുന്ന സ്ഥലത്ത് നിന്ന് 1000 ചുവടുകൾ കവർ ചെയ്യാൻ കഴിയുന്ന ചില വ്യായാമങ്ങൾ നോക്കാം. ഏഴ് മിനിറ്റ് കൊണ്ട് ഈ വ്യായാമങ്ങൾ ചെയ്ത് തീർക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.പേരിൽ പോലെ തന്നെയാണ് ഈ വ്യായാമവും നിൽക്കുന്ന സ്ഥലത്ത് നിന്ന് ഓടുക. വളരെ സിമ്പിളാണെങ്കിലും പവർ ഫുളാണ് ഈ വ്യായാമം. നിൽക്കുന്ന സ്ഥലത്ത് നിന്ന് സാധാരണ ഓടുന്ന അതേ രീതിയിൽ ഓടുക. 45 സെക്കൻഡ്സ് വേണം ഇത് ചെയ്യാൻ. വേഗത കൂട്ടാതെ സാവാധാനം വേണം ഓടുന്നത് പോലെ ചെയ്യാൻ.വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന വ്യായാമമാണിത്. കൈകൾ രണ്ടും വശങ്ങളിലേക്ക് നീട്ടി മുകളിലേക്ക് കൊണ്ട് വന്ന് മുട്ടിക്കുക. ഇത് ചെയ്യുമ്പോൾ കാലുകൾ പുറത്തേക്കും അകത്തേക്കും കൊണ്ടു വരുന്ന രീതിയിൽ ചാടി കൊണ്ട് വേണം ചെയ്യാൻ. 45 സെക്കൻഡ്സ് ഇതും ചെയ്യുക.
ഹൈ നീസ് വ്യായാമം. പൊതുവെ ജിമ്മിലൊക്കെ പോകുന്നവർക്ക് സുപരിചിതമായിരിക്കുമിത്. കൈകൾ രണ്ടും നീട്ടി പിടിക്കുക. കൈപ്പത്തി കാലിനെ സമാന്തരമായി വേണം പിടിക്കാൻ. അതിന് ശേഷം മുട്ടുകൾ പരമാവധി മടക്കി കൈയുടെ അടുത്ത് വരെ എത്തിക്കണം. ഇത് ഓടുന്ന രീതിയിൽ ചെയ്യാവുന്നതാണ്. 45 സെക്കൻഡ്സ് വേണം ഇത് ചെയ്യാൻ.