ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ കൂടി സൈന്യം വധിച്ചു. ദോഡ ജില്ലയിലെ വനമേഖലയില്‍ ഇന്നലെ രാവിലെ 9.50 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശം സൈന്യം വളയുകയായിരുന്നു. പതിയിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചു.
ഈ മാസം പതിനൊന്നിനും പന്ത്രണ്ടിനുമായി ജമ്മു കശ്മീര്‍ താഴ്വരയില് ഇരട്ട ഭീകരാക്രമണമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് കരസേനയും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായി ഓപ്പറേഷന് ബജരംഗ് എന്ന പേരില്‍ തെരച്ചില്‍ തുടരുന്നതിനിടെയാണ് ദോഡയിലെ വെടിവയ്പ്. ഗണ്ഡോ മേഖലയിലെ ബജാദ് ഗ്രാമത്തിലാണ് വെടിവയ്പ്പുണ്ടായത്. എന്നാല്‍ ഏറ്റുമുട്ടല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.