നമുക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ബന്ധമായിരിക്കും നമ്മുടെ സുഹൃത്തുക്കൾ എന്ന് പറയുന്നത് എന്നാൽ ആരോടാണെങ്കിലും നമ്മൾ അധികമായി പറയാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് നമ്മുടെ മനസ്സാക്ഷിക്ക് മാത്രം പറ്റുന്ന നമുക്ക് മാത്രം മനസ്സിലാക്കാൻ സാധിക്കുന്ന ഒന്ന് എന്ത് കാര്യം നമുക്ക് സുഹൃത്തുക്കളോട് പറയാൻ സാധിക്കുമെന്ന് പറയാറുണ്ട് എങ്കിലും ചില കാര്യങ്ങൾ നമ്മൾ സുഹൃത്തുക്കളോട് പങ്കുവയ്ക്കാൻ പാടില്ല അത്തരത്തിൽ നമ്മുടെ സുഹൃത്തുക്കളോട് ഒരിക്കലും പറയാൻ പാടില്ലാത്ത ഒരു ആറ് കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്
നമ്മുടെ സുഹൃത്തുക്കളോട് ഒരിക്കലും പറയാൻ പാടില്ലാത്ത ഒരു കാര്യത്തിൽ ആദ്യത്തേത് മറ്റുള്ളവർ നമ്മളോട് പറഞ്ഞ ഒരു രഹസ്യമാണ് അത് ഒരിക്കലും ഒരു സുഹൃത്തിനോട് പങ്കുവയ്ക്കാൻ പാടില്ല കാരണം ആ വ്യക്തി നമ്മളെ വിശ്വസിച്ച് പറഞ്ഞ ഒരു കാര്യമാണ് അത് ഒരിക്കലും മറ്റൊരാളിനോട് നമ്മുടെ സുഹൃത്ത് ആണെങ്കിൽ പോലും പങ്കുവയ്ക്കാൻ പാടില്ല മറ്റൊന്ന് നമ്മുടെ പങ്കാളിയുമായി ഉണ്ടായ ചെറിയ വഴക്കുകൾ ആണ് അത് ചെറുതോ വലുതോ ആവട്ടെ അതൊരിക്കലും ഒരു സുഹൃത്തിനോട് പങ്കുവയ്ക്കാൻ പാടില്ല കാരണം നിങ്ങളുടെ പങ്കാളിക്ക് നിങ്ങളിൽ ഉള്ള വിശ്വാസമാണ് അവിടെ നഷ്ടമാകുന്നത്
മറ്റൊന്ന് നിങ്ങളുടെ അപകർഷതാ ബോധമാണ് അത് ഒരിക്കലും നമ്മുടെ സുഹൃത്തുമായി പങ്കുവയ്ക്കാൻ പാടില്ല കാരണം അത് നിങ്ങളുടെ കോൺഫിഡൻസ് ലെവലിനോടൊപ്പം തന്നെ അവരിലും ഒരു നെഗറ്റീവ് ഉണ്ടാക്കാനാണ് സഹായിക്കുന്നത് മറ്റൊന്ന് നിങ്ങളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളാണ് അത് ഒരിക്കലും സുഹൃത്തുക്കളുമായി പങ്കുവയ്ക്കാൻ പാടില്ല കാരണം ദമ്പതിമാർക്കിടയിൽ ഉള്ള പ്രശ്നങ്ങൾ അവർക്കിടയിൽ തന്നെ ഒതുങ്ങുകയാണ് വേണ്ടത് മറ്റൊരാളുടെ സാന്നിധ്യം അവിടെ വരുമ്പോഴാണ് അത് വലിയ പ്രശ്നമായി മാറുന്നത്
മറ്റൊന്ന് നിങ്ങളുടെ പാസ്സ്വേർഡ് ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളാണ് എത്ര അടുത്ത് സുഹൃത്താണെങ്കിലും ഒരിക്കലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പാസ്സ്വേർഡ് തുടങ്ങിയ വിവരങ്ങൾ സുഹൃത്തുമായി പങ്കുവയ്ക്കാൻ പാടില്ല അതിന്റെ പിന്നിൽ പലപ്പോഴും വലിയ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് മറ്റൊന്ന് നമ്മുടെ കുടുംബത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് അത്തരം പ്രശ്നങ്ങളെ കുറിച്ചും ഒരിക്കലും നമ്മുടെ സുഹൃത്തിനോട് പങ്കുവയ്ക്കാൻ പാടില്ല എന്ത് ദുഃഖങ്ങളും നമുക്ക് പറയാൻ പറ്റുന്ന ആളുകളാണ് സുഹൃത്തുക്കൾ എന്നത് സത്യമാണ് എങ്കിലും നമ്മുടെ കുടുംബത്തിലെ പ്രശ്നങ്ങൾ നമ്മൾ മറന്നാലും ചിലപ്പോൾ അവർ മറക്കാതെ മനസ്സിൽ വയ്ക്കും
അടുത്ത സുഹൃത്തുക്കളോട് നമുക്ക് എന്ത് കാര്യങ്ങളും തുറന്നു പറയാൻ സാധിക്കും പക്ഷേ നമ്മൾ പറയുന്ന കാര്യങ്ങൾ അവർ അതേപോലെതന്നെ എടുക്കണം എന്നില്ല അവരുടെ മനസ്സിൽ നമ്മളെക്കുറിച്ചും നമ്മുടെ പ്രിയപ്പെട്ടവരെ കുറിച്ചും ഒരു മോശം ചിന്താഗതി ഉണ്ടാക്കി കൊടുക്കുന്നത് അതിനേക്കാൾ നല്ലത് നമ്മുടെ രഹസ്യങ്ങൾ മറ്റാരുമായും പങ്കുവെക്കാതിരിക്കുന്നത് തന്നെയാണ്