ചില സ്ഥലങ്ങൾക്ക് ചില പ്രത്യേകതകളുണ്ട് . നല്ല നാടൻ പലഹാരക്കൂട്ടുകളുടെ പേരിലാകും ഈ സ്ഥലങ്ങൾ അറിയപ്പെടുക . അതിന് ഏറ്റവും ഉദാഹരണമാണ് രാമശ്ശേരി . കടലുകടന്ന ഇഡ്ഡലിപ്പെരുമ. രാമശ്ശേരി എന്ന ഗ്രാമത്തിന് പറയാനുള്ളത് അതാണ്. ഇഡ്ഡലികളില്‍ത്തന്നെ സ്പെഷ്യല്‍ ഐറ്റമായ രാമശ്ശേരി ഇഡ്ഡലി കേരളത്തിലെ പലഹാരങ്ങൾക്കിടയിൽ പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത ഒന്നാണ്. പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ നെല്‍പ്പാടങ്ങളുടെ മധ്യത്തില്‍ ഇലപ്പുള്ളിയ്ക്കടുത്തായാണ് രാമശ്ശേരി എന്ന കൊച്ചു ഗ്രാമം . അതിന്റെ തട്ടകത്തില്‍ത്തന്നെ ചെന്ന് രുചിയറിയുന്നതാണ് നല്ലത്. മുതലിയാര്‍ കുടുംബങ്ങളാണ് ഈ വിഭവത്തിന്റെ പെരുമയ്ക്കും രുചിക്കും പിന്നിൽ. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കുടിയേറിയവരാണ് മുതലിയാര്‍ കുടുംബങ്ങള്‍.
ഉപജീവനത്തിനായി അവര്‍ തുടങ്ങിയ ഇഡ്ഡലി നിര്‍മാണം രുചിയുടെ മേന്മ കൊണ്ട് ജനശ്രദ്ധയാകർഷിച്ചു.പലരും പരീക്ഷിക്കാറുണ്ടെങ്കിലും ഈ കൈപ്പുണ്യം മറ്റാര്‍ക്കും കിട്ടാറില്ലെന്നാണ് നാട്ടുവര്‍ത്തമാനം. വെളിപ്പെടുത്തുന്ന ചേരുവകള്‍ക്കപ്പുറം മറ്റെന്തോ രഹസ്യമുണ്ടെന്നും ജനം പറയാറുണ്ട്. വിറകടുപ്പിലാണ് ഇന്നും ഇവര്‍ ഇഡ്ഡലി ഉണ്ടാക്കുന്നത്. അതും പുളിമരത്തിന്റെ വിറകുമാത്രമായിരുന്നത്രെ ആദ്യകാലങ്ങളില്‍ തീകൂട്ടാന്‍ ഉപയോഗിച്ചിരുന്നത്. കണ്ടാല്‍ തട്ടുദോശ ലുക്ക് ആണെങ്കിലും ദോശ അല്ല ഇഡ്ഡലി തന്നെ സാക്ഷാൽ രാമശ്ശേരി ഇഡ്ഡലി, ഇത് തയാറാക്കുന്ന കാഴ്ച തന്നെ വളരെ മനോഹരമാണ്.മണ്‍പാത്രത്തിന്റെ മുകളില്‍ നൂല് തലങ്ങനെയും വിലങ്ങനെയും കെട്ടിവെച്ചതിന്റെ മുകളില്‍ തുണിവിരിക്കും അതിനുമുകളിലാണ് മാവ് കോരിയൊഴിക്കുന്നത്.
തൊട്ടുമുകളില്‍ നൂല് കെട്ടിയ മറ്റൊരു തട്ട് വെക്കും. അതിനുമുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ചെണ്ണംവരെ വെക്കാം. ഇതെല്ലാംകൂടെ ആവി പുറത്തുപോകാത്ത രീതിയില്‍ ഒരു പാത്രംകൊണ്ട് മൂടും. ആവിയില്‍ നന്നായി വെന്ത ശേഷം ഇറക്കിവെച്ച് ഓരോന്നായി ഇളക്കിയെടുക്കും. ഇഡ്ഡലിയുണ്ടാക്കാന്‍ പൊന്നി അരി മാത്രമാണ് ഉപയോഗിക്കുക. സാധാരണ ഇഡ്ഡലി പോലെ ഇതു വൈകുന്നേരമാകുമ്പോഴേക്കും ചീത്തയാകില്ല. 24 മണിക്കൂര്‍ വരെ ഒരു കേടുപാടും രുചിവ്യത്യാസവുമില്ലാതെയിരിക്കും.വാങ്ങുന്ന മണ്‍പാത്രങ്ങള്‍ പെട്ടെന്ന് പൊട്ടാന്‍ തുടങ്ങിയതോടെ അലൂമിനിയം പാത്രങ്ങള്‍ സ്ഥാനം കൈയടക്കാന്‍ തുടങ്ങിയിട്ടുണ്ട് പുളിവിറക് എന്ന സങ്കല്‍പ്പവും ഇപ്പോള്‍ നടക്കുന്നില്ല. അരിയും ഉഴുന്നുമെല്ലാം രാസവളങ്ങളുടെ സന്തതികളുമായതോടെ രാമശ്ശേരി ഇഡ്ഡലിയുടെ ഗുണനിലവാരം അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്ന് ഉണ്ടാക്കുന്നവര്‍തന്നെ പറയുന്നു. പണ്ട് ഒരാഴ്ച വെച്ചാലും കേടുവരാത്ത ഇഡ്ഡലി ഇപ്പോള്‍ രണ്ടു ദിവസമേ വെക്കാന്‍ പറ്റുന്നുള്ളൂ. എങ്കിലും ചമ്മന്തിപ്പൊടിയും കൂട്ടി ഇഡ്ഡലി തിന്നുമ്പോള്‍ അതിന്റെ രുചിയൊന്ന് വേറെതന്നെ