ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവസ്ഥയാണ് വിവാഹം എന്നു പറയുന്നത് വിവാഹ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ജീവിതത്തിൽ എടുക്കുന്ന ഏറ്റവും മികച്ച തീരുമാനമായിരിക്കണം വിവാഹം എന്നത് കാരണം നമുക്ക് ആവശ്യമുള്ളത് ഒരു കംപനിയനെ ആണ് അല്ലാതെ നമ്മളെ ഭരിക്കുന്ന ഒരാളെയല്ല, അത് പുരുഷൻ ആണെങ്കിലും സ്ത്രീ ആണെങ്കിലും അങ്ങനെ തന്നെയാണ് കൂടുതൽ ഭരിക്കുന്ന ഒരു വ്യക്തിയെ ആരും ഇഷ്ടപ്പെടില്ല വിവാഹത്തിന് മുൻപ് നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്
അതിൽ പ്രധാനപ്പെട്ട ആറു കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത് ജീവിതത്തിൽ ഒറ്റയ്ക്ക് ഒരു യാത്ര പോവുക എന്നതാണ് ആദ്യം ചെയ്യേണ്ടത് കാരണം ഏത് സാഹചര്യത്തെയും ഒറ്റയ്ക്ക് നേരിടാൻ ഉള്ള ഒരു കരുത്ത് ഈ യാത്രയിലൂടെ നമുക്ക് ലഭിക്കും മറ്റൊന്ന് നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക എന്നതാണ് അത് നേടിയെടുക്കുകയും ചെയ്യണം ഒറ്റയ്ക്കുള്ള യാത്ര ജീവിതത്തിലെ കരുത്ത് വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കും വിവാഹത്തിനുശേഷം ചിലപ്പോൾ നമ്മൾ സിനിമയിൽ കാണുന്നതുപോലെ സന്തോഷം നിറഞ്ഞ ജീവിതം ആയിരിക്കില്ല നിങ്ങളെ കാത്തിരിക്കുന്നത്
എത്ര സന്തോഷകരമായ ജീവിതമാണെങ്കിലും അവിടെ പ്രശ്നങ്ങളുണ്ടാകും അത്തരം പ്രശ്നങ്ങളെ നിങ്ങൾ സന്തോഷപൂർവ്വം നേരിടണമെങ്കിൽ ഒരു യാത്ര കൊണ്ട് നിങ്ങൾക്ക് അത് സാധിക്കും ആ യാത്രയിലൂടെ നിങ്ങൾ മനക്കരുത്ത് നേരിടുന്നു ഏത് ഒറ്റപ്പെട്ട സാഹചര്യത്തിലും പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് സാധിക്കും അതുകൊണ്ടുതന്നെ സ്ത്രീയാണെങ്കിലും പുരുഷൻ ആണെങ്കിലും വിവാഹത്തിന് മുൻപ് ഒരു യാത്ര നടത്തേണ്ടത് അത്യാവശ്യമാണ് മറ്റൊന്നും നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി സമയത്തെ മാറ്റിവയ്ക്കുക എന്നതാണ് വിവാഹത്തിന് ശേഷം ഒരുപക്ഷേ നമ്മുടെ ഇഷ്ടങ്ങൾക്കുള്ള പ്രാധാന്യം കുറഞ്ഞേക്കാം
നമ്മുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ജീവിക്കണമെന്ന് നമുക്ക് തോന്നുമെങ്കിലും അവിടെ ഒരുപാട് ബാധ്യതകൾ നമ്മെ പിടിച്ചുലച്ചേക്കാം അതുകൊണ്ടുതന്നെ നമുക്ക് വേണ്ടി സമയം മാറ്റിവയ്ക്കേണ്ടത് വിവാഹത്തിന് മുൻപ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമാണ് മറ്റൊന്ന് നമ്മുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം സമയം ചിലവഴിക്കാൻ നോക്കുക എന്നതാണ് കാരണം വിവാഹശേഷം നമ്മൾ മറ്റൊരു ലോകത്തെക്കാണ് പോകുന്നത്. അവിടെ നമ്മൾ പ്രാധാന്യം നൽകേണ്ടത് നമ്മുടെ കുടുംബത്തിനാണ് എത്ര തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ആണ് അവിടെ സമയം ചിലവഴിക്കേണ്ടത് അതുകൊണ്ട് പഴയതുപോലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം സമയം ചിലവഴിക്കാൻ ചിലപ്പോൾ സാധിക്കില്ല
മറ്റൊന്ന് കുറച്ച് സമയമെങ്കിലും നമ്മുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുക എന്നതാണ് വിവാഹശേഷം നമ്മുടെ ജീവിതം കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെടും ഒന്നും അവശേഷിപ്പിക്കാതെ ഈ ലോകത്തിൽ നിന്നും മാഞ്ഞു പോകേണ്ടവരല്ല നമ്മൾ എന്ന ചിന്തിക്കുക മറ്റൊന്ന് എന്തെങ്കിലും ഒരു സ്കിൽ പഠിച്ചിരിക്കുക എന്നതാണ് ജോലിയില്ലെങ്കിലും ആ ഒരു സ്കിൽ വെച്ച് ജീവിക്കാൻ നമുക്ക് സാധിക്കണം മറ്റൊന്ന് ജീവിതത്തിൽ എന്തെങ്കിലും അഡ്വഞ്ചർ ആയി ചെയ്യാൻ നമ്മൾ ശ്രമിക്കണം എന്നതാണ് സാഹസികത ഇഷ്ടമല്ലെങ്കിൽ പോലും അത്തരമൊരു സാഹചര്യത്തിൽ നമ്മൾ എന്തെങ്കിലും ഒന്ന് ചെയ്യാൻ മനസ്സിലാക്കുക ജീവിതത്തിൽ ഒരു പ്രതിസന്ധി വന്നാലും ധൈര്യപൂർവ്വം നമുക്ക് നേരിടാൻ സാധിക്കും