ഏതൊരു വ്യക്തിയുടെയും വിജയത്തിന്റെ കഥ എല്ലാവരെയും വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് ഒന്നുമില്ലാത്ത വ്യക്തികൾ വിജയിച്ച ജീവിതത്തിൽ മുന്നേറുന്നത് കാണുമ്പോൾ അത് പലർക്കും നൽകുന്നത് വലിയൊരു പ്രചോദനം തന്നെയാണ് ജീവിതത്തിൽ നമ്മൾ വിജയിക്കണമെന്നുണ്ടെങ്കിൽ അതിനെ കഠിനാധ്വാനവും കഷ്ടപ്പാടുകളും വളരെയധികം മുഖ്യമാണ് അതിനുവേണ്ടി നമ്മൾ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കുകയും വേണം. എന്നാൽ എല്ലാം ബുദ്ധിമുട്ടുകളും സഹിച്ച് നമ്മൾ ആ ഒരു മേഖലയിലേക്ക് എത്തുകയാണെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് തന്നെ പറയണം അത്തരത്തിൽ ഒരു വിജയത്തിന്റെ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
സ്വന്തം ജോലി പോലും ഉപേക്ഷിച്ചു രണ്ടു സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഒരു സംരംഭം വലിയ വിജയം നേടിയതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഹോം സർവീസ് അപ്ലൈൻസ് റിപ്പയർ ടെക്നോളജി സർവീസ് ലോട്ടറി ഡെലിവറി ഇവന്റ് മാനേജ്മെന്റ് സർവീസ് എന്നിങ്ങനെ വിവിധ സേവനങ്ങളുമായി എത്തിയിരിക്കുകയാണ് രണ്ടു സുഹൃത്തുക്കൾ. BEFIX എന്നാണീ കമ്പനിയുടെ പേര് വിവിധ സർവീസ് പ്രൊഫഷനലുകളുമായി ചേർന്നാണ് ഇവർ ഈ കമ്പനി മുൻപോട്ട് കൊണ്ടുപോകുന്നത് ഇതിലൂടെ നിരവധി ആളുകൾക്കും ഈ സുഹൃത്തുക്കൾ ജോലിയും നൽകുന്നുണ്ട്
ഇവരുടെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പുകൾ വഴിയും സേവനങ്ങൾ ബുക്ക് ചെയ്യുകയും ചെയ്യാം ക്യാമ്പ് സൈറ്റുകൾ ബുക്ക് ചെയ്യുവാനുള്ള സംവിധാനവും ഇവർ പുതുതായി ആരംഭിച്ചിട്ടുണ്ട് കൊച്ചിയിലാണ് നിലവിൽ ഈയൊരു ഹോം സർവീസ് നൽകിവരുന്നത് ഉടനെ തന്നെ മറ്റു സ്ഥലങ്ങളിൽ ഇവരുടെ ഫ്രാഞ്ചസ് ആരംഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത് കൊച്ചി സ്വദേശിയായ അബിനാസും പാലക്കാട് സ്വദേശിനിയായ ഷിജിതയും ആണ് ഈ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത് ഹോം മെയിന്റനൻസ് ആവശ്യമായ ജോലിക്കാരെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്ന് മനസ്സിലാക്കിയാണ് ഇവർ ഇതിനുള്ള ഒരു പരിഹാരം തുടങ്ങുന്നത് ഇവർ ഇതിനുവേണ്ടി സ്വന്തം ജോലി ഉപേക്ഷിക്കുകയും ചെയ്തു. ഇന്ന് വലിയ ലാഭമുള്ള ഒരു ബിസിനസ് ആണ് ഇവർക്ക് ഈ ഒരു പ്ലാറ്റ്ഫോം ഇതിലൂടെ നിരവധി ആളുകൾക്ക് ജോലി നൽകാൻ സാധിച്ചതും വലിയൊരു സന്തോഷമായാണ് ഇവർ കരുതുന്നത്
പല ആളുകളെയും ജീവിതത്തിൽ വലിയ നിലയിലേക്ക് കൊണ്ടുവരുവാനും ഇവർക്ക് സാധിച്ചിട്ടുണ്ട് നിരവധി ആളുകളാണ് ഇപ്പോൾ ഇവർക്ക് ആശംസകളുമായി എത്തുന്നത് അതോടൊപ്പം തന്നെ വലിയ മോട്ടിവേഷനും ഇവരുടെ കഥ നൽകുന്നുണ്ടെന്നാണ് പലരും പറയുന്നത് ഇവരുടെ കഠിനാധ്വാനത്തിന്റെ കഥ തന്നെയാണ് ഇതിന് പിന്നിലുള്ളത് എന്ന് പലരും പറയുന്നു കഠിനാധ്വാനം കൊണ്ട് എങ്ങനെ വിജയം വരിക്കാമെന്നും വലിയ മുതൽമുടക്കില്ലാതെ ഒരു ബിസിനസ് എങ്ങനെ നടത്താമെന്നും ഇവർക്ക് കാണിച്ചു തരികയാണ് ചെയ്തത് എന്നാണ് പലരും കമന്റുകളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇവരുടെ സക്സസ് സ്റ്റോറി ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ്