തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ സേവനകാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം നിശ്ചയിച്ചത്.
എന്നാല്‍, അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് മന്ത്രിസഭാ യോഗത്തില്‍ കാലാവധി നീട്ടി നല്കാൻ തീരുമാനിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.
സംസ്ഥാന പൊലീസിനെ അച്ചടക്കം പഠിപ്പിക്കാൻ ഷെയ്ഖ് ദർവേഷ് സഹിബ് ചില കാര്യക്ഷമമായുള്ള ഇടപെടൽ നടത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെയുൾപ്പെടെയുള്ള വിലയിരുത്തൽ.
ഹൈക്കോടിയുടെ ഭഗത്ത് നിന്ന് അടക്കം പൊലീസിന് വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഷെയ്ഖ് ദർവേഷ് സഹിബിന്റെ കാലാവധി നീട്ടിനൽകിയിരിക്കുന്നത്. ദർവേഷ് സാഹിബിന്റെ മുൻഗാമിയായ അനിൽ കാന്തിനെയും ആദ്യം കാലാവധി പറയാതെയാണു നിയമിച്ചത്. പിന്നീട് ഒരു വർഷം കൂടി നീട്ടി നൽകുകയായിരുന്നു.