കണ്ണൂർ: മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുന്ന എം.വി.നികേഷ്കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയേക്കും. 2016ൽ മാധ്യമപ്രവർത്തനം വിട്ട് അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച നികേഷ്, പരാജയപ്പെട്ടതോടെ മാധ്യമരംഗത്തേക്കുതന്നെ മടങ്ങിയിരുന്നു.
അതേസമയം, നികേഷിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്ന വാർത്ത സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നിഷേധിച്ചു. നികേഷ് ഇപ്പോൾ പ്രവർത്തിക്കട്ടെ, ഭാരവാഹിത്വ കാര്യങ്ങളൊക്കെ പിന്നീടു തീരുമാനിക്കാമെന്നാണ് ജയരാജൻ പറഞ്ഞത്.