എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാം എന്ന് വിചാരിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ബിരിയാണി ആയിരിക്കും അല്ലെ? എന്നാൽ ഒന്ന് ഒരു വെറൈറ്റിക്ക് നെയ്‌ച്ചോർ തയ്യാറാക്കിയാലോ? ബിരിയാണിയിൽ മസാല ഉണ്ടെങ്കിൽ ഇതിൽ മസാല ഇല്ല എന്നതാണ് വ്യത്യസം.
ആവശ്യമായ ചേരുവകൾ
- 1. ബിരിയാണി അരി കുതിർത്തത് – 1/2 കിലോ
- 2. നെയ്യ് – 1/2
- 3. ഗ്രാമ്പൂ – 10 എണ്ണം
- 4.ഏലയ്ക്ക – 7 എണ്ണം
- 5. കറുവപ്പട്ട (ഒരിഞ്ചു നീളം) 4 കഷണം
- 6. തിളച്ച വെള്ളം 5 കപ്പ്
- 7.ഉപ്പ് – 1 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യമായി അരി കഴുകി വൃത്തിയാക്കി 6 മണിക്കൂർ കുതിർക്കാൻ വെയ്ക്കണം. അടുത്തതായി നെയ്യ് ചൂടാകുമ്പോൾ ഏലയ്ക്കാ, പട്ട, ഗ്രാമ്പൂ എന്നിവയിട്ട് വഴറ്റ ണം. ഇതിൽ അരിയിട്ട് മൂപ്പിക്കണം. അരി മൂക്കുമ്പോൾ തിളച്ച വെള്ളമൊഴിച്ച് ഉപ്പു ചേർക്കണം. ചട്ടുകംകൊണ്ട് മൂന്നോ നാലോ തവണ ഇളക്കിക്കൊടുക്ക ണം. അടിയിൽ പിടിക്കാതിരിക്കാനും മുറിഞ്ഞു പോകാതിരിക്കാനും വേണ്ടിയാ ണിത്. പിന്നീട് പാത്രം മൂടി, ചെറിയ തീയിൽ ചോറ് വെന്തു കഴിഞ്ഞാൽ തീയിൽനിന്ന് മാറ്റണം.