Food

ചിക്കനും തൈരും വെച്ച് സ്വാദേറും യോഗർട്ട് ചിക്കൻ

ചിക്കൻ തയ്യാറാക്കുമ്പോൾ എന്തെല്ലാം വെറൈറ്റി പരീക്ഷിക്കാമോ അതെല്ലാം പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഇന്ന് ചിക്കനും തൈരും വെച്ച് ഒരു കിടിലൻ റെസിപ്പി തയ്യാറാക്കിയാലോ? സ്വാദേറും യോഗർട് ചിക്കൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • 1. കോഴി – 1 കിലോ

ചാറുണ്ടാക്കാൻ

  • 2. യോഗർട്ട് (തൈര്) – 1/2 കപ്പ്
  • 3. മല്ലിപ്പൊടി – 1 ടീസ്‌പൂൺ
  • 4. പച്ചമുളക് അരിഞ്ഞത്- 1 ടീസ്‌പൂൺ
  • 5. വെളുത്തുള്ളി- 3 അല്ലി
  • 6. ഇഞ്ചി ചതച്ചത് – 1 കഷണം
  • 7. ഓറഞ്ചുകളർ – 1 നുള്ള്

സോസുണ്ടാക്കാൻ

  • 8. വെണ്ണ – 1 കപ്പ്
  • 9. അണ്ടിപ്പരിപ്പ് പൊടിയായി അരിഞ്ഞത് – 3/4 കപ്പ്
  • 10. ഗരം മസാല – 1 ടീസ്‌പൂൺ
  • 11. തക്കാളിച്ചാറ് – 2 കപ്പ്
  • 12. മല്ലിയില – 1 തണ്ട്
  • 13. ക്രീം – 1 കപ്പ്
  • 14. ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി ചാറിനുള്ള ചേരുവകളെല്ലാം കൂട്ടിച്ചേർത്ത് അരയ്ക്കണം. എന്നിട്ട് അരിഞ്ഞുവെച്ചിരിക്കുന്ന ഇറച്ചിക്കഷണങ്ങൾ ഇതിലിടുക. ഇപ്രകാരം 2-3 മണി ക്കൂർ വെച്ചിരുന്ന് പിടിപ്പിക്കണം. തുടർന്ന് ബേക്കിങ് പാത്രത്തിൽ നെയ്‌മയം പുരട്ടിയശേഷം ഇവയെല്ലാംകൂടി പാത്രത്തിലാക്കണം. എന്നിട്ട് 180 ൽ 20 മിനിറ്റ് ഓവനിൽവെച്ച് ബേക്ക് ചെയ്യണം.

അടുത്തഘട്ടം സോസ് തയ്യാറാക്കുക എന്നതാണ്. ആദ്യമായി വെണ്ണ ഉരുക്കു ക. ഗരംമസാലപ്പൊടി, അരിഞ്ഞുവെച്ച അണ്ടിപ്പരിപ്പ്, ഉപ്പ് എന്നിവ ഇതിലിട്ട് കുറച്ചുനേരം ഇളക്കണം. പാകമായാൽ വെന്ത ഇറച്ചിക്കഷണങ്ങൾ ഇതിലേക്കി ടുക. പൊടിയായരിഞ്ഞ മല്ലിയില തൂവി അലങ്കരിക്കാം. വിളമ്പുന്നതിനുമുമ്പ് ക്രീം ഒഴിക്കണം.