സൽക്കാരവേളകളിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് മട്ടൻ. ഇതുപയോഗിച്ച് പലതരം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. ഇന്ന് മട്ടൻ ഉപയോഗിച്ച് ഒരു വെറൈറ്റി റെസിപ്പി തയ്യാറാക്കി നോക്കിയാലോ? മട്ടൻ ദോപിയാസ് എന്നാണ് റെസിപ്പിയുടെ പേര്. തയ്യാറാക്കി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. ഇറച്ചി -1/2 കിലോ
- 2. സവാള -1/2 കിലോ
- 3. വെളുത്തുള്ളി – 6 അല്ലി
- 4. തൈര് – 1 കപ്പ്
- 5. മല്ലിപ്പൊടി – 2 ടേബിൾ സ്‌പൂൺ
- 6. മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- 7. മുളകുപൊടി – 1 ടീസ്‌പൂൺ
- 8. ഗരം മസാലപ്പൊടി 1 ടീസ്‌പൂൺ
- 9. ഇഞ്ചി – 2 കഷണം
- 10 . ജീരകം – 1/2 ടീസ്‌പൂൺ
- 11. കറുവപ്പട്ട – (ചെറുതായി മുറിച്ചത്) -1 ഇഞ്ച് കഷണം
- 12. ഗ്രാമ്പൂ – 6 എണ്ണം
- 13. ഏലയ്ക്ക – 4 എണ്ണം
- 14. മല്ലിയില – 1 കെട്ട്
- 15. റിഫൈൻഡ് ഓയിൽ – 1/4
- 16. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചി, ഉള്ളി, വെളുത്തുള്ളി ഇവ അരച്ചെടുക്കണം. പാത്രത്തിൽ അളവ് എണ്ണ യൊഴിച്ച് ചൂടാകുമ്പോൾ അരച്ച മസാല ചേർത്ത് വഴറ്റണം. മസാല നിറംമാറി ത്തുടങ്ങുമ്പോൾ ഇറച്ചി, പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവയിട്ട് തുടർച്ചയായി ഇള ക്കണം. ഇറച്ചി എല്ലാ ഭാഗവും ഒരു പോലെ ചുവക്കുമ്പോൾ മല്ലിപ്പൊടി, ജീര കംപ്പൊടി, മുളകുപൊടി, തൈര്, ഉപ്പ് എന്നിവ ചേർത്ത് പാത്രം മൂടി ചെറുതീ യിൽ വേവിക്കണം. ഇറച്ചിവെന്ത് എണ്ണതെളിഞ്ഞ് കുറുകിയ പരുവത്തിലാകു മ്പോൾ വാങ്ങുക. പാത്രത്തിൽ ചൂടോടെ വിളമ്പി മല്ലിയിലയും ഗരംമസാല പ്പൊടിയും വിതറി ഉപയോഗിക്കാം.