ബീഫ് ഇഷ്ട്ടപെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. ബീഫ് വെച്ച് വ്യത്യസ്ത തരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. നെയ്‌ച്ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ സ്വാദേറും ചില്ലി ബീഫ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- 1. ബീഫ് – 1/2 കിലോ
- 2. ഇഞ്ചി അരിഞ്ഞത് – 1 വലിയസ്‌പൂൺ
- 3. വെളുത്തുള്ളി അരിഞ്ഞത് – 2 ടീസ്‌പൂൺ
- 4. സവാള നീളത്തിൽ അരിഞ്ഞത് – 4 എണ്ണം
- 5. പച്ചമുളക് പിളർന്നത് – 15 എണ്ണം
- 6. സോയാസോസ് – 3 ടേബിൾ സ്‌പൂൺ
- 7. ചില്ലിസോസ് – 1 ടേബിൾ സ്‌പൂൺ
- 8. കുരുമുളകുപൊടി – 1 ടീസ്‌പൂൺ
- 9. കോൺഫ്ളവർ – 1/2 ടീസ്പൂൺ
- 10. അജിനോമോട്ടോ – 1/4 ടീസ്‌സ്പൂൺ
- 11. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഇറച്ചി നീളത്തിൽ കനം കുറച്ച് കഷണങ്ങളാക്കുക. എന്നിട്ട് പാകത്തിന് ഉപ്പു ചേർത്ത് കുറച്ചു ചാറോടുകൂടി വേവിച്ചു വെയ്ക്കണം. പിന്നീട് എണ്ണ ചൂടാക്കി ഇഞ്ചി, സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് അധികം മൂക്കാതെ വഴറ്റണം. ഇതിൽ വേവിച്ച ഇറച്ചി ചേർത്ത് വഴറ്റണം. അതിനുശേഷം സോയാ സോസ്, ചില്ലിസോസ്, കുരുമുളകുപൊടി എന്നിവ കൂടി ചേർത്ത് നല്ലവണ്ണം യോജിപ്പിച്ച് സോസുകൾ മൂത്ത മണംവരുംവരെ വഴറ്റണം. പിന്നീട്, മാറ്റിവെച്ചി രിക്കുന്ന ഒരു കപ്പ് ഇറച്ചി വേവിച്ച വെള്ളത്തിൽ കോൺഫ്ളവർ കലക്കി ഇതി ലൊഴിച്ച് 2 മിനിറ്റ് ഇളക്കണം. ഈ മിശ്രിതം ഇറച്ചിയിൽ പൊതിഞ്ഞ് കോൺഫ്ള വർ കുറുകി ഇത്തിരി ഗ്ളേസിങ് വരുമ്പോൾ പാത്രം അടുപ്പിൽ നിന്നും വാങ്ങാം.