ഫിഷ് ഉപയോഗിച്ച് കറിയും ഫ്രൈയും മാത്രമല്ല തയ്യാറാക്കാറുള്ളത്. ചിക്കനിൽ പരീക്ഷണങ്ങൾ നടത്തുന്നതുപോലെ മീനിലും നമ്മൾ പരീക്ഷണങ്ങൾ നടത്താറുണ്ട്. ഇന്ന് ഒരു വെറൈറ്റി ഐറ്റം പരീക്ഷിച്ചാലോ? വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ സ്വാദേറും ഫിഷ് ബോൾസ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
വിനാഗരി, പൊടിയായി അരിഞ്ഞ അല്‌പം സവാള, ഉപ്പ് എന്നിവ ചേർത്ത് മീൻ വേവിച്ച് ദശമാത്രം എടുക്കണം. പച്ചമുളക്, ഇഞ്ചി, സവാള എന്നിവ ചെറു തായി അരിഞ്ഞതും മുളകുപൊടിയും ചേർത്ത് നല്ലവണ്ണം വഴറ്റണം. വഴന്നു കഴിഞ്ഞാൽ പുഴുങ്ങിയുടച്ച ഉരുളക്കിഴങ്ങും മീൻദശയും ചേർത്ത് വീണ്ടും വഴറ്റു ണം. വെള്ളം വറ്റിയാൽ വറ്റിയാൽ ഇറക്കിവെയ്ക്കണം. ചൂടാറിക്കഴിഞ്ഞാൽ ഈ കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കണം. മുട്ട അടിച്ചതിൽ ഓരോ ഉരുളയും മുക്കിയശേഷം റൊട്ടിപ്പൊടി പുരട്ടി എണ്ണയിൽ വറുത്തെടുക്കണം.