ചെമ്മീനിൻ്റെ ഗുണവും വെളുത്തുള്ളിയുടെ സ്വാദും കൊണ്ട് സമ്പുഷ്ടമായ ഒരു രുചികരമായ വിഭവം തയ്യാറാക്കാം. മസാല ഗാർലിക് പ്രോൺസ്. വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ഒരു വിഭവം.
ആവശ്യമായ ചേരുവകൾ
- കൊഞ്ച് – 10 എണ്ണം
- വെളുത്തുള്ളി – 7 അല്ലി (അരിഞ്ഞത്)
- വെണ്ണ – 2 ടീസ്പൂൺ
- ഉണങ്ങിയ ചുവന്ന മുളക് – 3 എണ്ണം (ചതച്ചത്)
- മല്ലിയില – കുറച്ച്
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീൻ വൃത്തിയാക്കി വേവിക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് 5 മിനിറ്റ് വേവിക്കുക. ഇതിലേക്ക് ചെമ്മീൻ ചേർക്കുക, ചെമ്മീൻ ചുവപ്പ് കലർന്ന ഓറഞ്ച് നിറമാകുന്നതുവരെ വേവിക്കുക. അതിലേക്ക് ചുവന്ന മുളക് ചതച്ചതും ഉപ്പും ചേർക്കുക. ചെറിയ തീയിൽ 5 മിനിറ്റ് ചെമ്മീൻ വേവിക്കുക. തീ ഓഫ് ചെയ്യുക. മല്ലിയില കൊണ്ട് അലങ്കരിക്കുക. സ്വാദിഷ്ടമായ മസാല വെളുത്തുള്ളി ചെമ്മീൻ തയ്യാർ.