പലർക്കും ഇഷ്ടമല്ലാത്ത ഒരു ഭക്ഷണവസ്തുവാണ് വഴുതന. ഇതുകൊണ്ട് വ്യത്യസ്ത തരം വിഭവങ്ങൾ തയ്യാറാക്കാം. ഇന്ന് ഒരു സ്പെഷ്യൽ തോരൻ ആയാലോ? വഴുതന കഴിക്കാത്തവരും ഇത് കഴിച്ചുപോകും അത്രയ്ക്ക് സ്വാദാണ് ഇതിന്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിലിടുക. വഴുതനങ്ങ നന്നായി പിഴിഞ്ഞ് മാറ്റി വയ്ക്കുക. തേങ്ങ ചിരകിയത് പച്ചമുളക്, ചെറുപയർ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മിക്‌സർ ഗ്രൈൻഡർ ഉപയോഗിച്ച് നന്നായി അരയ്ക്കുക.
ഒരു പാനിൽ 4 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ചേർക്കുക. കടുക് പൊട്ടിത്തുടങ്ങിക്കഴിഞ്ഞാൽ, ഇതിലേക്ക് തേങ്ങാ മിക്സ് ചേർത്ത് നന്നായി ഇളക്കുക. വഴുതനങ്ങ, ഉപ്പ് എന്നിവ ചേർക്കുക. 3 മിനിറ്റ് നന്നായി ഇളക്കുക. ഒരു ലിഡ് കൊണ്ട് മൂടി ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കുക. അടപ്പ് തുറന്ന് ഉണങ്ങുന്നത് വരെ നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക. രുചികരമായ വഴുതനങ്ങ തോരൻ തയ്യാർ.