Ernakulam

പണി നൽകി ബ്രത്തലൈസർ , ഊതിയവരെല്ലാം ഫിറ്റ്‌, സംഭവം കോതമംഗലത്ത്

വനിതാജീവനക്കാരെയടക്കം പരിശോധിച്ചപ്പോഴും പരിശോധനയ്ക്കെത്തിയ സംഘം ഊതിയപ്പോഴും ഫലം പോസിറ്റീവ് തന്നെ

കൊച്ചി: കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ നടത്തിയ പരിശോധനയിൽ ‘പണി’ നൽകി ബ്രത്തലൈസർ. പരിശോധനക്ക് വിധേയരായ ജീവനക്കാരെല്ലാം ‘ഫിറ്റ്’ ആണെന്നാണ് ശ്വാസവായുവിലെ ആൽക്കഹോൾ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തിയത്.

വനിതാജീവനക്കാരെയടക്കം പരിശോധിച്ചപ്പോഴും പരിശോധനയ്ക്കെത്തിയ സംഘം ഊതിയപ്പോഴും ഫലം പോസിറ്റീവ് തന്നെ. ബ്രത്തലൈസറിന്‍റെ തകരാർ ആണ് പണിതന്നതെന്നാണ് നിഗമനം. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കോതമംഗലം ഡിപ്പോ അധികൃതർ അറിയിച്ചു.