പതിവായി മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും എന്നാണ് പറയപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഉയർന്ന പ്രോട്ടീനും കൊഴുപ്പും കുറഞ്ഞ ഭക്ഷണമാണ് മത്സ്യം. ഇന്ന് ഒരു ഫിഷ് വിന്താലു റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മത്സ്യം വെള്ളത്തിൽ കഴുകി ഇടത്തരം കഷണങ്ങളായി മുറിക്കുക. ഒരു മിക്സർ ഗ്രൈൻഡർ ഉപയോഗിച്ച് കശ്മീരി ചുവന്ന മുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി, കടുക്, ജീരകം, ഉലുവ, കറുവപ്പട്ട എന്നിവ മിനുസമാർന്ന പേസ്റ്റിൽ പൊടിക്കുക. അത് മാറ്റി വയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് വഴറ്റുക. ഉള്ളി ഗോൾഡൻ നിറമാകുമ്പോൾ വറുത്ത ഉള്ളി ഒരു പ്ലേറ്റിലേക്ക് മാറ്റുക. അതേ എണ്ണയിൽ പൊടിച്ച പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വേവിക്കുക.
വറുത്ത ഉള്ളി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കുക. തിളച്ചു വരുമ്പോൾ മീൻ കഷ്ണങ്ങൾ ഇട്ട് പാൻ മൂടി വെച്ച് മീൻ പാകമാകുന്നത് വരെ വേവിക്കുക, ചെറിയ തീയിൽ ഗ്രേവി കട്ടിയാകുക. ഗ്രേവി കുറുകി വരുമ്പോൾ ഇതിലേക്ക് പഞ്ചസാരയും വിനാഗിരിയും ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക. ടേസ്റ്റി ഫിഷ് വിന്താലൂ തയ്യാർ.