ബീഫ് ഇഷ്ടപ്പെടാത്തവരായി ചുരുക്കം ചില ആളുകളെ ഉണ്ടാവുകയുള്ളു. പലതരം വിഭവങ്ങൾ ബീഫ് വെച്ച് തയ്യാറാക്കാറുണ്ടെകിലും ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട ഐറ്റം ബീഫ് ഉലർത്തിയത് തന്നെയാണ്. ഇതിന്റെ റെസിപ്പി നോക്കിയാലോ, നല്ല നാടൻ ബീഫ് ഉലർത്തിയത്.
ആവശ്യമായ ചേരുവകൾ
- ബീഫ് – 1 കിലോ
- സവാള – 2 എണ്ണം (അരിഞ്ഞത്)
- ഇഞ്ചി – 1 കഷണം (അരിഞ്ഞത്)
- വെളുത്തുള്ളി – 4 അല്ലി
- പച്ചമുളക് – 4 എണ്ണം
- തേങ്ങ കഷണങ്ങൾ – 100 ഗ്രാം
- ഈസ്റ്റേൺ ബീഫ് ഉലർത്തു മസാല – 5 ടീസ്പൂൺ
- കറിവേപ്പില – കുറച്ച്
- വെളിച്ചെണ്ണ – 4 ടീസ്പൂൺ
- വെള്ളം – 100 മില്ലി
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് വൃത്തിയാക്കി വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഒരു കുക്കർ എടുത്ത് ബീഫ് കഷണങ്ങൾ, ഉപ്പ്, പകുതി ഇഞ്ചി അരിഞ്ഞത്, പകുതി വെളുത്തുള്ളി, കുറച്ച് കറിവേപ്പില, 2 പച്ചമുളക് അരിഞ്ഞത്, തേങ്ങാ കഷണങ്ങൾ, വെള്ളം എന്നിവ ചേർക്കുക. നന്നായി ഇളക്കി 4 വിസിൽ വരെ അല്ലെങ്കിൽ ബീഫ് നന്നായി വേവുന്നത് വരെ വേവിക്കുക. തീ ഓഫ് ചെയ്യുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക, അരിഞ്ഞ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് ഒരു ചെറിയ തീയിൽ 5 മിനിറ്റ് വഴറ്റുക അല്ലെങ്കിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ഈസ്റ്റേൺ ബീഫ് ഉലർത്തു മസാല, ഉപ്പ്, വേവിച്ച ബീഫ് എന്നിവ ചേർത്ത് നന്നായി ഇളക്കി ബീഫ് മസാലയിൽ നന്നായി പൂശുന്നത് വരെ റോസ്റ്റ് ചെയ്യുക. തീ ഓഫ് ചെയ്യുക. രുചികരമായ നാടൻ ബീഫ് ഉളർത്തിയത് തയ്യാർ.