Sports

മത്സരം തുടരാൻ നിർദേശം; റഫറിയോട് പൊട്ടിത്തെറിച്ച് റൊണാൾഡോ

ബെർലിൻ: റഫറിയോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ തുർക്കിക്കെതിരായ മത്സരത്തിനിടെ ആയിരുന്നു സംഭവം. മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് സംഭവം. ജോർജിയൻ ബോക്സിൽ ​കളിക്കവെ ക്രിസ്റ്റ്യാനോയുടെ ജഴ്സിയിൽ പിടിച്ച് എതിർടീം താരം വലിച്ചതോടെ റൊണാൾഡോ താഴെ വീണു. പെനാൽറ്റി അനുവദിക്കണമെന്ന താരത്തിന്റെ ആവശ്യം നിരാകരിച്ച റഫറി മത്സരം തുടരാൻ ആവശ്യപ്പെട്ടു. ഇതിൽ പോർച്ചു​ഗീസ് നായകൻ പ്രകോപിതനായി.

തന്റെ ഷർട്ടിൽ വലിച്ച് നിലത്തിട്ടെന്ന് താരം റഫറിയെ ചൂണ്ടിക്കാട്ടി. പിന്നാലെ കൺതുറന്ന് നോക്കണമെന്നും ആം​ഗ്യം കാണിച്ചു. എന്നാൽ താരത്തിന്റെ പ്രകോപനത്തിന് റഫറി മഞ്ഞക്കാർഡ് വിധിക്കുകയാണ് ചെയ്തത്. പിന്നാലെ മത്സരത്തിലും പോർച്ചുഗീസ് സംഘം പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ജോർജിയയുടെ വിജയം.