പെപ്പർ ചിക്കൻ അല്ലെങ്കിൽ കുരുമുളകു ചിക്കൻ ഇതൊരു കേരള സ്റ്റൈൽ ചിക്കൻ ഡ്രൈ റോസ്റ്റാണ്. ഉഗ്രൻ ടേസ്റ്റാണ് ഇതിന്. ചിക്കൻ വിഭവങ്ങൾ എന്തുതന്നെ ആയാലും അതിനോടെന്നും പ്രിയം തന്നെയാണ്. പെപ്പെർ ചിക്കൻ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 500 ഗ്രാം
- സവാള – 2 എണ്ണം (അരിഞ്ഞത്)
- വെളുത്തുള്ളി – 4 അല്ലി
- ഇഞ്ചി – 1 ഇഞ്ച് കഷണം (അരിഞ്ഞത്)
- പച്ചമുളക് – 3 എണ്ണം (അരിഞ്ഞത്)
- ഈസ്റ്റേൺ പെപ്പർ ചിക്കൻ മസാല – 3 1/2 ടീസ്പൂൺ
- കുരുമുളക് ചതച്ചത് – 1/2 ടീസ്പൂൺ
- കറിവേപ്പില – കുറച്ച്
- വെളിച്ചെണ്ണ – 4 ടീസ്പൂൺ
- വെള്ളം – 200 മില്ലി
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ വെള്ളത്തിൽ കഴുകി ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കി മുറിക്കുക. ഹീറ്റ് പാനിൽ ചിക്കൻ കഷണങ്ങൾ, 200 മില്ലി വെള്ളം, ഉപ്പ്, 2 1/2 ടീസ്പൂൺ ഈസ്റ്റേൺ പെപ്പർ ചിക്കൻ മസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഒരു ലിഡ് ഉപയോഗിച്ച് പാൻ അടച്ച് ഇത് ചെറിയ തീയിൽ 15 മിനിറ്റ് അല്ലെങ്കിൽ ചിക്കൻ പാകം ചെയ്യുന്നത് വരെ വേവിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് വഴറ്റുക. 1 ടീസ്പൂൺ ഈസ്റ്റേൺ പെപ്പർ ചിക്കൻ മസാല, ഉപ്പ്, വേവിച്ച ചിക്കൻ കഷണങ്ങൾ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക. ചതച്ച കുരുമുളക് പൊടി ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക. സ്പൈസി പെപ്പർ ചിക്കൻ തയ്യാർ.