ഊണിനൊരുക്കാം എളുപ്പത്തിലൊരു അച്ചിങ്ങാപ്പയർ രുചിക്കൂട്ട്
ചേരുവകൾ
വെള്ളപയർ – 1/3 കപ്പ്
അച്ചിങ്ങ പയർ – 500 ഗ്രാം
സവാള – 3 എണ്ണം
തേങ്ങാക്കൊത്ത് – 1/2 കപ്പ്
പച്ചമുളക് – 2
ചതച്ച ഉണക്കമുളക്- 1 ടേബിൾസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ വെള്ളപയർ വേവിച്ചെടുക്കുക.
ഒരു പാത്രത്തിൽ അച്ചിങ്ങ പയർ മുറിച്ചതും പച്ചമുളകും ഉള്ളിയും ചതച്ചമുളകും ഉപ്പും തേങ്ങാക്കൊത്തും കറിവേപ്പിലയും ആവശ്യത്തിനു വെള്ളം ചേർത്തു പാത്രം അടച്ചുവച്ചു വേവിക്കുക.
വേറൊരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ചു വെന്ത പയർ യോജിപ്പിച്ചു മീഡിയം ചൂടിൽ മൂപ്പിച്ചെടുക്കുക.