പട്ന: നീറ്റ് ചോദ്യക്കടലാസ് ചോർച്ച കേസിൽ മുഖ്യപ്രതിയടക്കം രണ്ടുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്തത്.
നീറ്റ് ചോദ്യക്കടലാസ് ചോർച്ച കേസിലെ മുഖ്യപ്രതികളിലൊരാളാണ് മനീഷ് പ്രകാശ്. രണ്ട് ഡസനോളം വരുന്ന വിദ്യാര്‍ത്ഥികളെ മനീഷ് ഒഴിഞ്ഞ സ്കൂളിലേക്ക് തന്റെ കാറിലെത്തിച്ച് ചോദ്യപേപ്പര്‍ നല്‍കിയെന്നാണ് സിബിഐ സംഘം കണ്ടെത്തിയത്. അശുതോഷാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയത്. ഇന്ന് രണ്ടുപേരെയും രാവിലെ മുതല്‍ സിബിഐ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഝാര്‍ഖണ്ഡില്‍ നിന്ന് പത്തുപേരെ സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹസാരിബാഗില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സംശയിക്കുന്ന സ്കൂളിലെ ജീവനക്കാരെയാണ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുസഫർപൂർ ജില്ലയിലെ ഒരു സ്കൂളും അന്വേഷണപരിധിയിലാണ്. ഇവിടെ രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ളയാൾ കുട്ടിയുടെ വ്യാജ പേരിൽ പരീക്ഷയെഴുതിയതായി കണ്ടെത്തിയിട്ടുണ്ട്
കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുന്‍പ് നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാര്‍, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.