History

സ്റ്റോറി ഓഫ് ദി ഇറ്റാലിയൻ ഡോഗ് “ഫിഡോ

തന്റെ യജമാനനെ കാത്തിരിക്കുന്ന ഫിഡോ.. കേട്ടിട്ടുണ്ടോ അവനെ കുറിച്ച്…?

1950 ലെ ഇറ്റലിയിലെ ഒരു തെരുവിലൂടെ ഒരു നായ നടന്നു നീങ്ങുകയാണ് അവന്റെ കാലിനു ചെറിയ പരിക്കുണ്ട് ചെറുതായിട്ട് മുടന്തിയാണ് നടത്തം കുറെ നേരം നടന്നതിനു ശേഷം അവൻ ഒരു ബസ് സ്റ്റോപ്പ്‌ൽ എത്തി… ബസ് നിർത്തുന്നതിന്റെ തൊട്ടുമുന്നിലായി ആരെയോ കാത്തിരിക്കുന്ന പോലെ കിടന്നു. വൈകാതെ ഒരു ബസ്എ ത്തി, ആകാംഷയോടെ തല പൊക്കി അതിൽ നിന്ന് ഇറങ്ങുന്നവരെ ഓരോ ആളെയും നോക്കി, എല്ലാവരെയും ഇറക്കിയ ശേഷം ബസ് പോയി, അവൻ നിരാശനായി എവിടെ നിന്ന് എഴുന്നേറ്റ് കുറച്ച് അകലേക്ക് മാറി കിടന്നു.

 

സ്റ്റോറി ഓഫ് ദി ഇറ്റാലിയൻ ഡോഗ് “ഫിഡോ

 

ഇറ്റലിയിലെ ചെറിയ നഗരമായ ബോർഗോ സാൻ ലൊരെണ്സോൽ ജീവിക്കുന്ന ഒരു ഫാക്ടറി തൊഴിലാളി ആയ കാർലോ സോറിയാനി തന്റെ ജോലി ശേഷം വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ റോഡരികിലെ ഓടയിൽ നിന്ന് പരിക്കേറ്റ നിലയിൽ ഒരു മിക്സഡ് ബ്രീഡിനത്തിൽപ്പെട്ട ഒരു നായയെ കണ്ടു. അയാൾ അതിനെ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി പരിചരിച്ചു.. പരിക്ക് ഭേദമായതിനു ശേഷവും തെരുവിലേക്ക് വിടാതെ അയാൾ അതിനെ വളർത്താൻ തുടങ്ങി ഫിഡോ എന്ന് പേരിട്ടു.

തന്റെ വീട്ടിൽ നിന്ന് നടന്നു കുറച്ച് അകലെ നിന്നുള്ള ബസ്റ്റോപ്പിൽ നിന്ന് ബസ് കയറിയാണ് അയാൾ തന്റെ ജോലിസ്ഥലമായ ഫാക്ടറിയിലേക്ക് പോയിരുന്നത്. വീട്ടിൽനിന്ന് ബസ് സ്റ്റോപ്പ് വരെ കാർലോ സോറിയാനി യെ അനുഗമിക്കുന്നതും ശേഷം അവൻ തെരുവിൽ തന്നെ വൈകുന്നേരം വരെ ചുറ്റിക്കറങ്ങി വൈകുന്നേരം കാർലോ വരുന്ന ബസ്നെ  കാത്തിരുന്നു അയാളുടെ കൂടെ വീട്ടിൽ പോകുന്നതും ആണ് fido യുടെ ശീലം.

2 കൊല്ലത്തോളം ഇത് തുടർന്നു, ഒരു ദിവസം ജോലിക്ക് പോയ carlo soriani തിരിച്ചുവന്നില്ല. അയാൾ work ചെയ്തിരുന്ന factory 2nd world war ൻറെ ഭാഗം ആയ വ്യോമാക്രമണത്തിൽ തകർന്നു, മരിച്ചവരിൽ carlo soriani യും ഉണ്ടായിരുന്നു.

തന്റെ master ഇനി തിരിച്ചുവരില്ല എന്ന സത്യം അറിയാതെ അന്നും അവൻ അയാളെ കാത്തിരുന്നു, വരും എന്ന പ്രതീക്ഷയിൽ എല്ലാ ദിവസവും ആ സമയം ആകുമ്പോൾ fido ആ bus ന് വേണ്ടി കാത്തിരിക്കും.

 

നീണ്ട പതിനാല് വർഷത്തോളം ഒരു ദിവസം പോലും വിടാതെ fido bus ൽ നിന്ന് carlo ഇറങ്ങിവരുന്ന നിമിഷത്തിനായി കാത്തിരുന്നു. മരിക്കുന്ന ദിവസം വരെ fido ഇത് ആവർത്തിച്ചു.

Fido യുടെ മരണവിവരം നഗരമറിഞ്ഞത് നഗരത്തിലെ പ്രധാന പ്രാദേശിക പത്രത്തിന്റെ front page നിറഞ്ഞു നിന്ന വാർത്തയിലൂടെ ആണ്.

മരണശേഷം Carlo soriani യെ അടക്കിയതിന് സമീപത്തായി fido യെയും അടക്കി.

 

ബോർഗോ സാൻ ലൊരെണ്സോ യിലെ മുനിസിപ്പൽ പാലസ്ന്  സമീപം ഫിഡോയുടെ സ്മാരക ശില്പം എ ഫിഡോ , എസ്എമ്പിയോ ഡി ഫെഡൾട (ടു ഫിഡോ , എക്സാമ്പിൾ ഓഫ് ലോയൽറ്റി ) പണിയിച്ചു നഗരത്തിന്റെ മേയർ അത്ഉ ദ്ഘാടനം ചെയ്തു. മാസങ്ങൾക്കു ശേഷം അത് സാമൂഹ്യവിരുദ്ധർ തകർക്കുകയും ശേഷം നഗരത്തിന്റെ മേയർ തന്നെ മുന്നിട്ട് ബ്രോൻസി കൊണ്ടുള്ള പുതിയ ശിൽപ്പം സ്ഥാപിക്കുകയും ചെയ്തു.